ഡബ്ലിന്‍: എയര്‍ലിംഗ്‌സ് ഫ്‌ളൈറ്റില്‍ യാത്രയ്ക്കിടെ 24 കാരനായ യുവാവ് മരിച്ചു. ഇന്നലെ വൈകിട്ടാണ് ലിസ്ബണില്‍ നിന്ന് ഡബ്ലിനിലേക്ക് വരുകയായിരുന്ന വിമാനത്തില്‍ വെച്ച് യുവാവിന് സുഖമില്ലാതായത്. തുടര്‍ന്ന് മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് പൈലറ്റ് വിമാനം കോര്‍ക്ക് എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലെ ഡോക്ടറും നഴ്‌സും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ നിന്ന് ഗാര്‍ഡ വിവരങ്ങള്‍ ശേഖരിച്ചു. 168 യാത്രക്കാരും ആറു ക്രൂ ജീവനക്കാരുമായാണ് ഇന്നലെ വൈകിട്ട് 5.40 ന് കോര്‍ക്കില്‍ സുരക്ഷിതായി വിമാനം ലാന്‍ഡ് ചെയ്തത്. യാത്രക്കാരെ ഡബ്ലിനിലെത്തിക്കാന്‍ വാഹനം ഏര്‍പ്പാടാക്കിയിരുന്നു.
മരിച്ചയാളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മാര്‍ട്ടം ചെയ്യും. അതേസമയം ഇന്നലെ രാത്രിയില്‍ കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ മയക്കുമരുന്നുകടത്താന്‍ ശ്രമിച്ച 40 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തായി ഗാര്‍ഡ അറിയിച്ചു. ലിസ്ബണില്‍ നിന്ന് വന്ന വിമാനത്തിലുണ്ടായിരുന്ന പോര്‍ച്ചുഗീസ്‌കാരിയായ ഈ സ്ത്രീയും യുവാവും ഒരുമിച്ചാണ് യാത്രചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രഗ് ട്രാഫിക്കിംഗ് ആക്ട് അനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.