അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: രാജ്യത്ത് പ്രസവശസ്ത്രക്രിയയ്ക്കും പ്രസവത്തിനും ഇടയിലുണ്ടായ പ്രശ്‌നങ്ങൾ മൂലം ദുരിതത്തിൽ ആയ യുവതികൾക്കു ലഭിക്കുന്നത് ഏറ്റവും മോശം സാഹചര്യത്തിലുള്ള ചികിത്സയെന്നു റിപ്പോർട്ടുകൾ. ഇത്തരത്തിൽ അപകടത്തിൽപ്പെട്ടവർക്കു നൽകുന്ന നൽകുന്ന നഷ്ടപരിഹാര തുകയിൽ ഏറ്റവും മോശമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രി സിമ്മോൺ ഹാരിസ് നൽകിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു വ്യക്തമായ സൂചനകളുള്ളതെന്നാണ് റിപ്പോർട്ട്.
ഓയ്‌റിച്ചാർഡ് ഹെൽത്ത് കമ്മിറ്റിയിലെ ഇദ്ദേഹത്തിന്റെ പാർട്ടിക്കാരനായ കേയ്റ്റ് ഓ കോണലിന്റെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്. രാജ്യത്തെ മെറ്റേർനിറ്റി ആശുപത്രികളിൽ സ്ത്രീകൾക്കു ഏറ്റവും മോശം അവസഥയുള്ള രാജ്യങ്ങളിൽ ഒന്നാണ് അയർലൻഡ് എന്നാണ് യൂറോപ്യൻ യൂണിയനിൽ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മന്ത്രി വിശദീകരണം നൽകിയിരിക്കുന്നത്.
രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രസവത്തോടു അനുബന്ധിച്ചുണ്ടായ ചികിത്സാ പിഴവിനെ തുടർന്നു നിരവധി രോഗികളാണ് ഇപ്പോൾ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഗർഭഛിദ്രം നടത്തേണ്ട സാഹചര്യത്തിൽ ഇതു നടത്താത്തതിനെ തുടർന്നു നിരവധി ആളുകൾക്കു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ബാധിച്ചിട്ടുണ്ട്. ഇത്തരക്കാർക്കു മതിയായ ചികിത്സ ഒരുക്കുന്നതിനും അപകടത്തിൽപ്പെടുന്നവർക്കു നഷ്ടപരിഹാരം നൽകുന്നതിനുമാണ് ഇപ്പോൾ നടപടികൾ ആലോചിക്കുന്നത്.