പി.പി ചെറിയാൻ
ന്യൂമെക്‌സിക്കോ: പത്തുവയസുള്ള വിക്ടോറിയ മാർട്ടൻഡിനെ മയക്കുമരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവും കാമുകനും അറസ്റ്റിൽ. അൽമ്പുകാർക്ക് പൊലീസ് ആഗസ്റ്റ് 25 നാണ് സംഭവത്തെക്കുറിച്ചു പുറം ലോകത്തെ അറിയിച്ചത്.
പത്താമതു ജന്മദിനം ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനു ഒറു ദിവസം മുൻപാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു മയക്കുമരുന്നു കുത്തിവച്ച് കൊലപ്പെടുത്തിയത്. ശരീരം വിധി ഭാഗങ്ങളാക്കി വെട്ടിനുറുക്കി ചാക്കിൽ കെട്ടി തീവച്ച നിലയിലായിരുന്നു. ആഗസ്റ്റ് 24 ബുധനാഴ്ച നടന്ന സംഭവത്തിനു ഉത്തരവാദികളായ മാതാവ് മുപ്പത്തിയഞ്ചു വയസുള്ള മിഷേൽ മാർട്ടൻസ്, കാമുകൻഫാബിയൻ ഗൊൺസാലസ് (31) എന്നിവരെ കൂടാതെ മറ്റൊരു കുടുംബാംഗമായ ജെസ്ിക്ക കെല്ലിയെയും (31) പൊലീസ് അറസ്റ്ര് ചെയ്തിരുന്നു.
ഇത്രയും ക്രൂരമായ കൊലപാതകം തന്റെ സർവീസിനിടയിൽ ആദ്യമായാണ് കാണുന്നതെന്നു പൊലീസ് ചീഫ് ഗോൾഡൻ ഈഡൻ ജൂനിയർ പറഞ്ഞു. ന്യൂമെക്‌സിക്കോ ഗവർണർ സൂസന മാർട്ടിനും വിക്ടോറിയയുടെ കൊലപാതകത്തെ അൺസ്വീക്കർ െൈക്രെം എന്നാണ് വിശേഷിപ്പിച്ചത്.