സ്വന്തം ലേഖകൻ
ദമ്മാം നവോദയ പോർട്ട് മേഖല കമ്മറ്റി അംഗമായിരുന്ന പത്തനംതിട്ട മുട്ടത്ത്‌കോണം, ഇലവുംതിട്ട, ലാൽഭവനത്തിൽ പരേതനായ രാഘവൻറെയും ജാനകിയമ്മയുടെയും മകനായ മോഹൻലാൽ (54) ഇന്നലെ (4.5.1.6) ന് ഗുജറാത്തിൽ നിര്യാതനായി. കരൾ സംബന്ധമായ അസുഖം മൂലം ചികിത്സയിലിരിക്കെ സഹോദരൻ ജോലി ചെയ്യുന്ന ഗുജറാത്ത് വഡോദര എസ്സ്.എസ്സ്.ജി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.. 24 വർഷമായി ദമ്മാമിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ വർഷം ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. നാട്ടിൽ എത്തിയതിന് ശേഷമാണ് കരൾ സംബന്ധമായ അസുഖ ലക്ഷണം കണ്ട് തുടങ്ങിയതും ചികിത്സ ആരംഭിച്ചതും. ഭാര്യ ഷൈനിലാൽ, മകനായ ശ്യാംലാൽ (ഐ.ടി സ്ഥാപനം), മകൾ ശ്യാമ (എൻജിനീറിംഗ് അവസാന വർഷ വിദ്യാർഥിയുമാണ്), എസ്സ്.കുമാർ (ഗുജറാത്ത് ഹുണ്ടായി കാർ കമ്പനി), സഹോദരി ഇന്ദിര, രാജു (നാട്ടിൽ ബിസ്സിനസ്സ്), എന്നിവർ സഹോദരങ്ങളാണ്
ദമ്മാമിൽ അച്ചടിച്ചിരുന്ന ഗൾഫ് ദേശാഭിമാനി പത്രം പ്രസ്സിൽ നിന്ന് വെളുപ്പിന് സമാഹരിച്ചു പോർട്ട് മേഖലയിൽ വിതരണക്കാർക്ക് എത്തിച്ചു കൊടുക്കുന്ന പ്രവർത്തനം അദ്ദേഹം നാട്ടിൽ പോകുന്നതുവരെയും, പത്ര വരിക്കാരിൽ നിന്ന് പൈസ സമാഹരിച്ചിരുന്നതും ഇദ്ദേഹമായിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനു മുമ്പ് ഈ ലഭേച്ചയില്ലത്ത നടത്തിയിരുന്ന ഈ പ്രവർത്തനത്തിന് പുറമെ പോർട്ട് മേഖല കമ്മറ്റി അംഗമായും പോർട്ട് മേഖലയിലെ നവോദയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് പോർട്ട് യൂണിറ്റിൻറെ ട്രഷററായും പ്രവർത്തിക്കുന്നതിനിടയിലാണ് ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് പോയത്.
മൃതദേഹത്തിൽ നവോദയ സാംസ്‌കാരിക വേദിക്ക് വേണ്ടി രമേശ് പുഷ്പചക്രം സമർപ്പിച്ചു, കേന്ദ്രകമ്മറ്റി അംഗമായ കൃഷ്ണകുമാർ, ദമ്മാ ടൌൺ ഏരിയ നേതാകളായ സുര്ഷ് ഹരിപ്പാട്, ഷെരീഫ് തോട്ടട, ഖത്തീഫ് കുടുംബവേദി പ്രസിഡന്റ് ശശി, ടൌൺ മേഖല അംഗം ഷാജുമോൻ, കൂടാതെ സി.പി.എം പ്രാദേശിക നേതാക്കളും പത്തനംതിട്ട ഇടതുപക്ഷ സ്ഥാനാർത്തി ശ്രീ. വീണജോജ്ജും, പൊതുജനങ്ങളും വീട്ട് വളപ്പിലുള്ള സംസ്‌കാരച്ചടങ്ങിൽ സംബന്ധിച്ചു.
മോഹൻലാലിൻറെ നിര്യാണത്തിൽ ദമ്മാം നവോദയ സാംസ്‌കാരിക വേദി കിഴക്കൻ പ്രവിശ്യ അഗാതമായ ദുഖവും അനുശോചനവും രേഖപെടുത്തുകയും കുടുബാഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.