അയർലണ്ടിൽ പാലക്കാട് സ്വദേശിനി ദീപാ ദിനമണിയെ ഭർത്താവ് കുത്തിക്കൊന്നു. കൊലയാളി റെജിന്‍ പരിതപ്പാറ റിമാണ്ടിൽ

ഡബ്ലിൻ :അയർലണ്ട് മലയാളികൾക്ക് ഞെട്ടൽ ഉണർത്തി പാലക്കാട്ടുക്കാരി ദീപ ദിനാമനിയെ ഭർത്താവ് കുത്തിക്കൊന്നു.അയർലന്റിലെ പ്രമുഖ പട്ടണമായ കോർക്കിലാണ് മലയാളികളെയും ഇന്ത്യൻ സ്വദേശികളെയും ഞെട്ടിച്ചുകൊണ്ട് ദാരുണമായ കൊലപാതകം നടന്നത് . കോര്‍ക്ക് സിറ്റിഅടുത്തുള്ള കാര്‍ഡിനല്‍ കോര്‍ട്ടിലെ വീട്ടിനുള്ളില്‍ ആണ് കൊലപാതകം നടന്നത്.

പാലക്കാട് സ്വദേശിനിയായ 38 വയസുകാരി ദീപാ ദിനമണി പ്രമുഖയായ ചാർട്ടേർഡ് ആകൗണ്ടൻറ് ആയിരുന്നു. ദീപയുടെ ഭര്‍ത്താവ് റെജിന്‍ പരിതപ്പാറ രാജനെകോര്‍ക്ക് ജില്ലാ കോടതിയുടെ പ്രത്യേക സിറ്റിംഗില്‍ ഹാജരാക്കി.ദീപയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാർഡായി മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് അന്വോഷണ ഉദ്ദ്യോഗസ്ഥർ വെളിപ്പെടുത്തി .കൊലപാതകത്തിന് ഉപയോഗിച്ച ആയുധമെന്ന് സംശയിക്കുന്ന ഒരു കത്തി, സംഭവസ്ഥലത്ത് നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

12 വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് അയർലണ്ടിലെത്തിയ ഈ എസ്റ്റേറ്റിൽ താമസിക്കുന്ന അയൽവാസി പറഞ്ഞത് ദീപയുടെ കൊലപാതകം നാട്ടുകാരെ ഞെട്ടിച്ച്‌ എന്നാണ് .“ദൈവത്തിന് നന്ദി, കൊച്ചുകുട്ടി തന്റെ അമ്മയെ അങ്ങനെ കൊല്ലുന്നത് കണ്ടില്ല,എന്ന് അവർ പ്രതികരിച്ചു .“ഇത് സംഭവിച്ചത് വളരെ ഞെട്ടിപ്പിക്കുന്നതാണ്. എനിക്കറിയാവുന്നിടത്തോളം ഏതാനും മാസങ്ങൾ മാത്രമാണ് അവർ ഇവിടെ ഉണ്ടായിരുന്നത് എന്നും അയൽവാസി പറഞ്ഞു .“ഞാൻ അവളോട് എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ എന്ന് പോലും എനിക്കറിയില്ല, പക്ഷേ ഒന്നോ രണ്ടോ തവണ ഞാൻ ഇവിടെ വീട് കടന്ന് പോകുന്നത് കണ്ടിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു.

കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ പോകുന്ന ഇന്ത്യൻ ആളുകൾ ഈ എസ്റ്റേറ്റിന് സമീപമായതിനാൽ ചിലർക്ക് എങ്കിലും ഇവരെ പരിചയം ഉണ്ട് .“എന്നാൽ ഞങ്ങൾ 8 മുതൽ 8 വരെ 12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്നു. ഒരുമിച്ച് ആശുപത്രിയിൽ ജോലി ചെയ്യുന്നില്ലാത്തതിനാൽ എല്ലാവരും പരസ്പരം ശരിക്കും അറിയില്ല എന്നും അയൽവാസി പ്രതികരിച്ചു .രാത്രി 10 മണിക്ക് ശേഷം എസ്റ്റേറ്റിലേക്ക് വൻതോതിൽ ഗാർഡ കാറുകളും ആംബുലൻസുകളും എത്തിയതോടെയാണ് എന്തോ കുഴപ്പമുണ്ടെന്ന് അറിഞ്ഞതെന്നും യുവതി പറഞ്ഞു.

ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലുകൾക്കും തെളിവെടുപ്പിനു ശേഷം പ്രതിയായ റെജിന്‍ പരിതപ്പാറ രാജനെ അറസ്റ്റു രേഖപ്പെടുത്തിയത് .ഇന്ന് പുലർച്ചെ ഇന്ന് പുലര്‍ച്ചെ ടോഗര്‍ ഗാര്‍ഡ സ്റ്റേഷനില്‍ വെച്ച് പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിറ്റക്ടീവ് ഗാര്‍ഡ അലന്‍ ജോണ്‍സണ്‍ പറഞ്ഞു.ദമ്പതികളുടെ ഇളയ മകനെ പരിപാലിക്കപ്പെടുന്നത്തിനായി ഒരു ഫാമിലി ലെയ്‌സൺ ഓഫീസറെ നിയമിച്ചിട്ടുണ്ട്.

കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രതിയായ റെജിന്‍ പരിതപ്പാറ മറുപടി നല്‍കിയില്ലപ്രതിക്കായി ആരും ജാമ്യാപേക്ഷയും നല്‍കിയിട്ടില്ല.പ്രതിയുടെ അഭിഭാഷകനായ എഡ്ഡി ബര്‍ക്ക് തന്റെ കക്ഷിക്ക് കസ്റ്റഡിയില്‍ ആയിരിക്കുമ്പോള്‍ ആവശ്യമായ വൈദ്യസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ജഡ്ജി ഒലാന്‍ കെല്ലെഹര്‍ ഇതിന് അനുമതി നല്‍കി.

പ്രതിക്ക് വരുമാനം ഇല്ലാത്തതിനാൽ നിയമസഹായം കിട്ടുന്നതിനായി ലീഗൽ അതോറിറ്റിയുടെ സഹായവും ലഭിക്കുന്നതിനായി കോടതിയുടെ ആവശ്യപ്പെട്ടിട്ടുണ്ട് .ഇത് കോടതി ജഡ്ജ് കെല്ലെഹര്‍ അനുവദിച്ചുവെന്നും ബര്‍ക്ക് പറഞ്ഞു. ജൂലൈ 20 വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കുന്നതുവരെ രാജിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് .

കോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വീസ് എന്ന അന്താരാഷ്ട കമ്പനിയില്‍ 2023 ഏപ്രില്‍ മാസത്തിലാണ് ദീപ ജോലിയ്ക്ക് ചേര്‍ന്നത്. അതിന് ശേഷം ഉടന്‍ തന്നെ ഭര്‍ത്താവ് റെജിനെയും ,അഞ്ച് വയസ് പ്രായമുള്ള മകനെയും അവര്‍ അയര്‍ലണ്ടില്‍ എത്തിച്ചു.കുട്ടിയെ പ്രദേശത്തെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു.

പതിനഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തി പരിചയമുള്ള പ്രഗത്ഭയായ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയിരുന്നു ദീപ ദിനമണി. പ്രവര്‍ത്തന കാലമത്രയും ബാംഗ്ലൂരില്‍ ആയിരുന്നു ദീപ ജോലി ചെയ്തിരുന്നത്.ഇന്‍ഫോസിസിലും ,അമികോര്‍പ്പിലും,അപ്പക്‌സ് ഫണ്ട് സര്‍വീസിലും ഉള്‍പ്പെടെയുള്ള പ്രധാന കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് ദീപ അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയത്.

കാര്‍ഡിനല്‍ കോര്‍ട്ട് പണ്ട് മുതലേ ഇന്ത്യാക്കാരുടെ കോര്‍ക്കിലെ പ്രധാന ആവാസകേന്ദ്രങ്ങളില്‍ ഒന്നായിരുന്നുവെങ്കിലും ,അടുത്ത കാലത്താണ് എത്തിയത് എന്നതിനാല്‍ തന്നെ ഇന്ത്യന്‍ സമൂഹവുമായി വലിയ ബന്ധമൊന്നും സ്ഥാപിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരുന്നില്ല.കുട്ടിയുമായി നടക്കാന്‍ പോകുന്ന റെജിന്‍ അധികം ആരോടും ഇടപഴകിയിരുന്നുമില്ല.ഇയാള്‍ കോര്‍ക്കില്‍ ജോലി അന്വേഷിക്കുന്നുമുണ്ടായിരുന്നു.വെള്ളിയാഴ്ചയാണ് വില്‍ട്ടണിലെ കാര്‍ഡിനല്‍ കോര്‍ട്ടിലെ വീട്ടില്‍ ഇവര്‍ കൊല ചെയ്യപ്പെട്ടത്.കിടപ്പുമുറിയിലാണ് ദീപയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.അമ്മയെ ആക്രമിക്കുമ്പോള്‍ കുട്ടി സ്ഥലത്തില്ലായിരുന്നു.സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം സോഷ്യല്‍ വെല്‍ഫെയര്‍ സംഘം ഏറ്റെടുത്തു.

Top