ഈ തസ്തികയിലേക്ക് ഇനി ഡിഗ്രി നിര്‍ബന്ധം

കുവൈത്തിൽ മാനേജർ തസ്തിക മുതൽ മുകളിലോട്ടുള്ള ഉന്നത മുകളിലേക്കുള്ള ഡിഗ്രി വിദ്യാഭ്യാസം നിർബന്ധമാക്കി. അല്ലാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകില്ല. ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നതിനാണ് മാൻ പവർ അതോറിറ്റി പുതിയ നിബന്ധന വെച്ചത്.  അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. എന്നാൽ 2011 ജനുവരിക്ക് മുമ്പ് ഇത്തരം തസ്തികകളിൽ നിയമിതരായവർക്ക് വർക്ക് പെർമിറ്റ് പുതുക്കികൊടുക്കും. അതേ സമയം അതിന് ശേഷമുള്ളവർക്ക് ആ തസ്തികയിൽ ജോലി ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് തെളിയിക്കേണ്ടി വരും.

ഇതിനായി ഒറിജിനൽ ബിരുദ സർട്ടിഫക്കറ്റ് ഹാജരാക്കണം. അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയോഗ്യരായ വിദേശികളെ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും സർട്ടിഫിക്കറ്റ് പരിശോധന നടത്തിവരുകയാണ്.  പരിശോധനയിൽ യോഗ്യത തെളിയിക്കാൻ സാധിക്കാതിരുന്നവരെ നേരത്തെ ചെയ്തിരുന്ന തസ്തികളിൽനിന്ന് പി.ആർ ഓഫിസർ പോലുള്ള ജോലികളിലേക്ക് മാറ്റുകയായിരുന്നു. തസ്തികയിൽ മാറ്റം വരുത്തിയതോടെ നിരവധി വിദേശികൾ ജോലി ഉപേക്ഷിച്ച് നാടുവിടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top