ഡബ്ലിന്‍: സിവില്‍ സര്‍വീസിലേക്ക് ബിരുദധാരികളായ 200 പേരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. പബ്ലിക് എക്‌സെപ്ന്‍ഡിച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹൗളിന്‍ ഇത് സംബന്ധിടച്ച ഗ്രാജുവേറ്റ് റിക്രൂട്ട്‌മെന്റ് കാംപെയ്‌നിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു. 200 ഓളം ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത്. സിവില്‍ സര്‍വീസില്‍ കരിയര്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതായി ഹൗളിന്‍ പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇന്‍ സിവില്‍ സര്‍വീസ്
ഐറിഷ് ഗവണ്‍മെന്റ് ഇക്കണോമിക് ആന്‍ഡ് ഇവാലുവേഷന്‍ സര്‍വീസില്‍ ഗ്രാജുവേറ്റ് ഇക്കണോമിസ്റ്റ്
– കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫീസില്‍ ട്രെയിനി ഓഡിറ്റര്‍
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറിന്‍ സര്‍വീസില്‍ ജൂനിയര്‍ ഡിപ്ലോമാറ്റ്/തേഡ് സെക്രട്ടറി
ലീഗല്‍ റിസര്‍ച്ചേഴ്‌സ്
തുടങ്ങിയ തസ്തികയിലേക്കുള്ള വിജ്ഞാപനം വരുന്ന ആഴ്ചകളില്‍ ഉണ്ടാകും.
സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ലഭിക്കുന്നവര്‍ക്ക് മികച്ച വേതനവും മികച്ച ജോലി സാഹചര്യങ്ങളുമാണ് ലഭിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 2015 ഒക്ടോബര്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.gradpublicjobs.ie/gradpublicjobs/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക