പി.പി ചെറിയാൻ
സണ്ണി വെയ്ൽ: ഡാള്ളസ് കൗണ്ടിയിലുള്ള സണ്ണി വെയ്ൽ ഹൈസ്‌കൂൾ 2016 വാലിഡിക്ടോറിയനായി മലയാളി വിദ്യാർഥി ഡെന്നിസ് അംബട്ടു ബാബു വിജയകിരീടമണിഞ്ഞു. കോട്ടയം അംബട്ടു കുടുംബാംഗമായ ബാബുവിന്റെയും റെജിമോളുടെയും മകളാണ് ഡെന്നിസ്. പഠിപ്പിലും കായിക ഇനങ്ങളിലും വിനോദങ്ങളിലും ഒരു പോലെ മിടുക്കിയായ ഡെന്നിസ്സ, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്.
ക്രൈസ്റ്റ് ദി കിങ് ക്‌നാനായ ചർച്ച് അംഗമായ ഡെന്നിസ യൂത്ത് ആക്ടിവിറ്റീസിലും വേദോപദേശ ക്ലാസുകളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. സ്ഥിരോത്സാഹവും കഠിനപ്രയത്‌നവും മാതാപിതാക്കളുടെ സഹകരണവും അധ്യാപകരുടെ ശരിയായ പരിശീലനവുമാണ് തന്റെ ഉന്നത വിജയത്തിനു കാരണമായതെന്നു ഡെന്നിസ പറഞ്ഞു. സഹോദരിമാരായ വനേസയും മൈലിസ്റ്റയും പഠിപ്പിൽ സമർത്ഥരാണ്.
ഓസ്റ്റിനിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിൽ ചേർന്നു ഉന്നത പഠനം തുടരുന്നതിനും ഭാവിയിൽ ബയോ മെഡിക്കൽ എൻജിനീയറാകുകയാണ് ലക്ഷ്യമിടുന്നതെന്നും ഡെന്നിസ പറഞ്ഞു. സണ്ണി വെയിൽ സിറ്റിയിലെ ഉന്നത നിലവാരം പുലർത്തുന്ന സണ്ണി വെയിൽ ഹൈസ്‌കൂളിൽ തുടർച്ചയായി നൂറുകണക്കിനു വിദ്യാർഥികളെ പിൻതള്ളി ഒന്നാം സ്ഥാനത്തെത്തുന്നതു മലയാളി വിദ്യാർഥികളാണെന്നത് മലയാളി കമ്മ്യൂണിറ്റിയ്ക്കു അഭിമായമായിട്ടുണ്ട്.