ഡബ്ലിന്‍: ഡബ്ലിന്‍ ഡോക്ക്‌ലാന്‍ഡില്‍ പ്ലാന്‍ ചെയ്യുന്ന വലിയ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടത്തിനു ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ അനുമതി നല്‍കി. പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ ഇപ്പോള്‍ പദ്ധതിക്കു അന്തിമ അനുവാദം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
റിവര്‍ ലിഫ്‌റ്റിയുടെ നോര്‍ത്ത് സെഡിലാണ് കൊമേഷ്യല്‍ ആന്‍ഡ് റസിഡന്‍ഷ്യല്‍ പ്രോജക്‌ട് ആയ പ്രോജക്‌ട് വേവ് നടപ്പാക്കാന്‍ അധികൃതര്‍ ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഡോക്ക്‌ലാന്‍ഡിലെ സ്‌ട്രാറ്റജിക് ഡെവലപ്‌മെന്റ് സോണിലെ 10 ശതമാനം സ്ഥലമാണ് ഇപ്പോള്‍ പദ്ധതിക്കായി അനുവദിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 250 ലധികം അപ്പാര്‍ട്ട്‌മെന്റുകളുമായി 50,000 സ്‌ക്വയര്‍ ഫീറ്റിലാണ് പദ്ധതി ഒരുങ്ങുന്നത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലന്‍ഡിന്റെ പുതിയ ഹെഡ് ക്വാര്‍ട്ടേഴ്സ് മന്ദിരത്തിനു സമീപത്തായാണ് ഇപ്പോള്‍ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇതിനോടു ചേര്‍ന്നു തന്നെയാണ് ആംഗ്ലോ ഐറിഷ് ബാങ്കിന്റെ ഓഫിസ് കെട്ടിടവും പ്രവര്‍ത്തിക്കുന്നത്. നാമാ ബാക്ക്‌ഡ് സ്‌കീം പ്രകാരം 2.2 ഹെക്‌ടറിലാണ് ഇപ്പോള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അധികൃതര്‍ നടത്തുന്നത്. എന്നാല്‍, കെട്ടിടം നിര്‍മാണത്തിനുള്ള ഏറ്റവും ഉയര്‍ന്ന തുക സംബന്ധിച്ചു പ്രതികരിക്കാന്‍ നാമ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല.