അറ്റ്‌ലാന്‍ഡ: ആറു പതിറ്റാണ്ട് നീണ്ട മോഷണ ജീവിത്തതിനിടെ രണ്ടു ഭൂഖണ്ഡങ്ങളെ വിറപ്പിച്ച ‘ഡയമണ്ട് രാജ്ഞി’ ഡോറി്‌സ് പെയിന്‍ എന്ന ഡോറിസ് ഡയമണ്‍ഡ് പെയിന്‍ ഒടുവില്‍ പിടിയിലായി. അറ്റ്‌ലാന്‍ഡയിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ നിന്നും ഇയറിങ്ങുകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം 85 കാരിയായ ഇവര്‍ പിടിയിലായത്.
രാജ്യാന്തര തലത്തില്‍ തന്നെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതില്‍ പ്രശസ്തയായ ഇവര്‍, കള്ളന്‍മാര്‍ക്കിടയിലെ ഡയമണ്‍ഡ് രാജ്്ഞി എന്നാണ് പൊലീസ് റെക്കോര്‍ഡുകളില്‍ അറിയപ്പെട്ടിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്ന് ജ്വല്ലറികളില്‍ നിന്നും, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളില്‍ നിന്നും ആഭരണ്ങ്ങള്‍ മോഷ്ടിക്കുന്നതില്‍ വിദഗ്ധയായിരുന്നു ഇവര്‍. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അതിവിദ്ധമായാണ് ഇവര്‍ ആഭരണങ്ങളും ജ്വല്ലറികളും മോഷ്ടിച്ചിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും – പ്രധാനമായും രണ്ടു വന്‍കരകളില്‍ നിന്നായി – ദശലക്ഷക്കണക്കിനു ഡോളറുകളാണ് ഇവര്‍ മോഷണത്തിലൂടെ മാത്രം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ലൈഫ് ആന്‍ഡ് ക്രൈം ഓഫ് ഡോറിസ് പെയിന്‍ എന്ന പേരില്‍ ഇവരുടെ ജീവിതം ഡോക്യുമെന്ററിയും ആക്കിയിട്ടുണ്ട് അധികൃതര്‍. അക്കാഡമി അവാര്‍ഡ് വിന്നറായ ഹാല്ലി ബെറിയാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പത്തു വര്‍ഷം മുന്‍പാണ് ഇതിനു മുന്‍പ് ഇവര്‍ അറസ്റ്റിലായത്. രണ്ടു ഭൂഖണ്ഡങ്ങളില്‍ നിന്നു ചെറു മോഷണങ്ങളാണ് അന്ന് ഇവര്‍ നടത്തിയത്. താന്‍ മോഷണങ്ങള്‍ അവസാനിപ്പിച്ചതായും, ഇനി ഇത്തരത്തില്‍ മോഷണങ്ങളൊന്നും നടത്തില്ലെന്നും, തന്റെ പൂര്‍വകാല ജീവിതം ഉപേക്ഷിച്ചതായുമാണ് ഇവര്‍ പൊലീസിനു അന്ന് മൊഴി നല്‍കിയത്.
കഴിഞ്ഞ ദിവസം അറ്റ്‌ലാന്‍ഡയിലെ സാക് ഫിഫ്ത്ത് അവന്യുവിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലായിരുന്നു ഇവരുടെ ഏറ്റവും പുതിയ മോഷണം അരങ്ങേറിയത്. പുതിയ മോഷണക്കേസില്‍ അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ ഫുള്‍ട്ടണ്‍ കണ്‍ട്രി ജയിലിലാണ് അടച്ചിരിക്കുന്നത്. നോര്‍ത്ത് കരോളീനയിലെ മക്ലീന്‍ബര്‍ഗിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഇവിടെയും ഇവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക വന്‍കരകളിലായി 10,000ത്തിലേറെ ജ്വല്ലറി തെഫ്റ്റ് കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളിലായി രണ്ടായിരത്തിലധികം തവണ ഇവരെ പിടികൂടിയിട്ടുമുണ്ട്. ഓരോ തവണയും മാപ്പെഴുതിക്കൊടുത്തും, മോഷണത്തിന്റെ പണം തിരികെ നല്‍കിയുമാണ് ഇവര്‍ രക്ഷപെട്ടിരുന്നത്. വിവിധ കേസുകളിലായി അഞ്ചു വര്‍ഷത്തോളം ഇവര്‍ തടവിലും കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് സംഘം പറഞ്ഞു.