ദിലീപിനെ കണ്‍നിറയെ കണ്ടു; ജാസിറിന് പുതിയ ജോലി വാഗ്ദാനം

ബിജു കരുനാഗപ്പള്ളി

ദുബൈ: അപ്രതീക്ഷിതമായുണ്ടായ അപകടം തന്റെ ജീവിതം ഇത്രമേൽ മാറ്റിമറിക്കുമെന്ന് ഖിസൈസിലെ കഫ്തീരിയ ജോലിക്കാരനായ ജാസിർ കരുതിയിരുന്നില്ല. ഇഷ്ട താരമായ ദിലീപിനെ പാം ജുമൈറയിൽ നടന്ന വിരുന്നിൽ കൺനിറയെ കാണാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനും കഴിഞ്ഞതിനൊപ്പം അദ്ദേഹം വഴി പുതിയ ജോലി വാഗ്ദാനം കൂടി ലഭിച്ചിരിക്കുകയാണ് കോഴിക്കോട് വടകര ചോറോട് പള്ളിത്താഴം സ്വദേശി ജാസിറിനിപ്പോൾ. ഇപ്പോൾ ലണ്ടനിലുള്ള തൊഴിൽദാതാവ് യു.എ.ഇയിലത്തെിയശേഷം ദിവസങ്ങൾക്കകം പുതിയ ജോലിയിൽ കയറാനുള്ള തയാറെടുപ്പിലാണ് ഈ 23കാരൻ.
ഫെബ്രുവരി ഒമ്പതിന് പുലർച്ചെയുണ്ടായ വാഹനാപകടമാണ് ജാസിറിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഖിസൈസ് ഗൾഫ് ലൈറ്റ് കഫ്തീരിയയിലെ ഡെലിവറി ജീവനക്കാരനായ ജാസിർ ജോലിയുടെ ഭാഗമായി ഭക്ഷണ വിതരണം കഴിഞ്ഞ് മടങ്ങുമ്പോൾ അതിവേഗത്തിൽ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. ബൈക്ക് ദേഹത്തേക്ക് വീണ് പരിക്കേറ്റ ജാസിർ റോഡിൽ കിടന്നു. നിരവധി വാഹനങ്ങൾ അതുവഴി കടന്നുപോയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. അപ്പോഴാണ് നടൻ ദിലീപ് സുഹൃത്ത് നസീറിനൊപ്പം അതുവഴി വന്നത്. വാഹനം നിർത്തി പുറത്തിറങ്ങിയ ഇരുവരും ജാസിറിനെ റോഡിൽ നിന്ന് എഴുന്നേൽപിച്ചു.

പൊലീസിനെ വിവരമറിയിച്ചു. ആംബുലൻസ് സ്ഥലത്തത്തെി ജാസിറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാലുമണിക്കൂറോളം നീണ്ട പരിശോധനകൾക്ക് ശേഷം കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്‌ളെന്ന് കണ്ട് ജാസിറിനെ വിട്ടയച്ചു.
സംഭവം വാർത്തയായതോടെ നാട്ടിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി പരിചയക്കാരാണ് തന്നെ വിളിച്ചതെന്ന് ജാസിർ പറയുന്നു. ദിലീപിന്റെ സഹായികൾ കഫ്തീരിയയിൽ വന്ന് ജാസിറിനെ സന്ദർശിച്ചു.

ദിലീപിന്റെ സുഹൃത്തും അറബ് പ്രമുഖനുമായ ശൈഖ് ഖലഫും എത്തി. പാം ജുമൈറയിൽ നടക്കുന്ന വിരുന്നിലേക്ക് ജാസിറിനെ ക്ഷണിച്ചു. അവിടെയത്തൊൻ വാഹനം അയക്കുകയും ചെയ്തു. വിരുന്നിനത്തെിയ ജാസിറിന് വൻ സ്വീകരണമാണ് ലഭിച്ചത്. ബൈക്കിൽ സഞ്ചരിച്ച് അപകടകരമായ രീതിയിൽ ജോലി ചെയ്യാനുള്ള ഭയം ജാസിർ ദിലീപുമായി പങ്കുവെച്ചു. സുഹൃത്ത് വഴി മറ്റൊരു ജോലി ഉടൻ ശരിയാക്കി നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

Top