ദുബായ്: കഴിഞ്ഞ ദിവസം വിവാഹിതരായ താരദമ്പതികള്‍ കാവ്യാ മാധവനും ഹണിമൂണ്‍ ആഘോഷിക്കാനായി ദുബായിലെത്തി. ഇന്ന് പുലര്‍ച്ചെ ഇന്നു പുലര്‍ച്ചെ 4.30ന്റെ എമറൈറ്റ് വിമാനത്തിലാണ് താര ദമ്പതികള്‍ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ദുബായിലേക്ക് തിരിച്ചത്. ഇവിടെ ഒരാഴ്ച്ചത്തെ ഹണിമൂണ്‍ ആഘോഷത്തിനു ശേഷം ഇരുവരും അടുത്തയാഴ്ച്ച് നാട്ടിലെത്തും.
ദുബായ് അന്തരാഷട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ താരദമ്പതികളെ കാണാന്‍ ആരാധകരും ചുറ്റും കൂടി. ഇവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷമാണ് ദമ്പതികള്‍ പുറത്തേക്ക് കടന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ പ്രമോഷന്റെ ഭാഗമായാണ് ദുബൈയില്‍ എത്തിയതെന്നാണ് എയര്‍പോര്‍ട്ടിലെത്തിയ ആരാധകരോട് നടന്‍ വിശദീകരിച്ചത്. ഏതാനം ദിവസം അവിടെ തങ്ങുമെന്നും ദിലീപ് ആരാധകരോട് പറഞ്ഞു. മകള്‍ മീനാക്ഷിയും ഇരുവര്‍ക്കുമൊപ്പം ദുബായില്‍ എത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ 9.45ന് എറണാകുളം നോര്‍ത്തിലെ പിജിഎസ് വേദാന്ത ഹോട്ടലിലായിരുന്നു വിവാഹം. വിവാഹ ചടങ്ങുകള്‍ക്കു ശേഷം ഉച്ചക്ക് 12.30 ഓടെ വധൂവരന്മാര്‍ ആലുവയിലെ ദിലീപിന്റെ വീടായ സരോജത്തിലെത്തി. കുടുംബക്കാരെയും അടുത്ത സുഹൃത്തുക്കളെയും മാദ്ധ്യമപ്രവര്‍ത്തകരെയും സാക്ഷിയാക്കി ദിലീപിന്റെ അമ്മ സരോജം നിലവിളക്ക് നല്‍കി മരുമകളെ വീട്ടിലേയ്ക്ക് ആനയിച്ചു.
പെരിയാറിന്റെ തീരത്ത് ശിവക്ഷേത്രത്തിന് അഭിമുഖമായി കൊട്ടാരക്കടവിനടുത്താണ് ദിലീപ് താമസിച്ചിരുന്നത്. കുറച്ചു നാളുകളായി വീടിന്റെ മോടി പിടിപ്പിക്കുന്നതിനായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ആചാരപ്രകാരം വിവാഹത്തിനുശേഷം വധുവിനെ സ്വീകരിക്കാനായിട്ടാണ് വീണ്ടും തുറന്നത്. ആത്യാധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ച ഇവിടെയായിരിക്കും കാവ്യയുടെയും ദിലീപിന്റെയും കുടുംബം ജീവിതം.