സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സിക്രട്ടറിയെ ഔദ്യോഗിക സ്ഥാനത്തു നിന്ന് പുറത്താക്കി.

കഴിഞ്ഞ കുറെ നാളുകളായി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ റീജിയണല്‍ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങാതെ തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുകയാണെന്ന് ബോധ്യപ്പെട്ട റീജിയന്‍ കമ്മറ്റി പുറത്താക്കിക്കൊണ്ട് നോട്ടീസ് അയക്കുവാന്‍ പ്രസിഡണ്ടിനെ ചുമതലപ്പെടുത്തുകയായിരുന്നു.ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം നാഷണല്‍ പ്രസിഡണ്ട് പങ്കെടുത്ത യോഗത്തില്‍ പങ്കെടുക്കാതെയിരുന്നത് യുകെയിലെ യുക്മയെന്ന സംഘടനയെ മുഴുവന്‍ ധിക്കരിക്കുന്നതിനും കളിയാക്കുന്നതിനും തുല്യമാണെന്നും അതോടൊപ്പം ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയതായും റീജിയന്‍ എക്സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തിയ സാഹചര്യത്തിലാണ് അച്ചടക്ക നടപടിയെടുക്കാന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തത്.

താഴെ പറയുന്ന കാരണങ്ങളാല്‍ റീജിയന്‍ സിക്രട്ടറി ശ്രീ ഷീജോ വര്‍ഗ്ഗീസ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ഭൂരിപക്ഷ റീജിയന്‍ കമ്മറ്റിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ടത് പ്രകാരം ,സിക്രട്ടറിയായ ശ്രീ ഷിജോ വര്‍ഗ്ഗീസിനെ നിലവിലെ ഭരണ സമിതിയുടെ കാലാവധി തീരും വരെ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സിക്രട്ടറി, പി ര്‍ ഒ തുടങ്ങി എല്ലാ ഔദ്യോഗിക സ്ഥാനത്തുനിന്നും പുറത്താക്കിയതായി അറിയിക്കുന്നു.
യുക്മ ഭരണഘടനയുടെ 9 പേജ് , ശിക്ഷണ നടപടിക്രമത്തിലെ 4 ല്‍ പറഞ്ഞിരിക്കുന്ന പ്രകാരം അടുത്ത ഇലക്ഷനില്‍ മത്സര രംഗത്തു് അയോഗ്യത കല്പിക്കാനും ഭൂരിപക്ഷ റീജിയന്‍ എക്സിക്യൂട്ടീവ് കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നു. 7 ദിവസത്തിനുള്ളില്‍ വ്യക്തമായ മറുപടി ലഭിക്കാത്ത പക്ഷം എക്സിക്യൂട്ടീവ് കമ്മറ്റി എടുത്ത ഭൂരിപക്ഷ തീരുമാനം അന്തിമമായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറത്താക്കാനുള്ള പ്രധാന കാരണങ്ങള്‍

യുക്മ നാഷണല്‍ പ്രസിഡണ്ട് പങ്കെടുത്ത റീജിയന്‍ കമ്മറ്റിയില്‍ പങ്കെടുക്കാത്തത്, 24-12 -16 ന് യുക്മ നാഷണല്‍ പ്രസിഡണ്ട് ആവശ്യപ്പെട്ടിട്ട് റീജിയന്‍ എക്സിക്യൂട്ടീവ് കമ്മറ്റി വിളിച്ചു ചേര്‍ക്കാത്തത് ,യുക്മ ഭരണഘടനയുടെ പേജ് 4 ല്‍ ,പറഞ്ഞിരിക്കുന്ന 5,6 അനുഛേദങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാത്തത് ,യുക്മ ഭരണഘടനയുടെ പേജ് 5 ല്‍ ,പറഞ്ഞിരിക്കുന്ന 1 അനുഛേദങ്ങള്‍ പാലിക്കാന്‍ കഴിയാത്തത് ,ഇലക്ഷന് മുന്‍പ് സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് കമ്മറ്റി വിളിച്ചുചേര്‍ക്കാന്‍ റീജിയന്‍ പ്രസിഡണ്ട് ആവശ്യപ്പെട്ടിട്ട് ചെയ്യാതിരുന്നത് ,യുക്മ ഭരണഘടന പ്രകാരം യുക്മ റീജിയന്‍ ഇലക്ഷനുകളും നടപടിക്രമങ്ങളും അതാത് റീജിയന്റെ അധികാര പരിധിയിലാണങ്കിലും ,നാഷണല്‍ പ്രസിഡഡ്/സക്രട്ടറി നിര്‍ദ്ദേശിച്ച ജനുവരി 21,22 തിയതികളില്‍ ഏത് വേണമെന്നതും സമയവും സ്ഥലവും എങ്ങനെയാണന്നതും സംബന്ധിച്ച കാര്യങ്ങള്‍ റീജിയന്‍ പ്രസിഡണ്ടിനോടൊ കമ്മറ്റിയോടോ ആലോചിക്കാതെ പരസ്യപ്പെടുത്തിയത് ഏകാധിപത്യ സ്വഭാവമുള്ളതാണന്നും ,റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വിഭാഗീയത തോന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അംഗ അസോസിയേഷനുകളിലും പ്രവര്‍ത്തകരിലും ഉണ്ടാക്കുന്നത്
കഴിഞ്ഞ രണ്ട് ആഴ്ചകളായി യുക്മ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീ ദിലീപ് മാത്യുവിനോടും റീജിയന്‍ പ്രസിഡണ്ട് സിജു ജോസഫിനോടും ,റീജിയന്‍ സിക്രട്ടറി പെരുമാറുന്ന രീതികളും സംസാരങ്ങളും മറ്റ് പ്രവൃത്തികളും, മേല്‍പ്പറഞ്ഞ കാരണങ്ങള്‍ പൊതുജന മധ്യത്തില്‍ യുക്മയെന്ന സംഘടനയുടെ സല്‍പ്പേരിനും അന്തസ്സിനും മുന്നോട്ടുള്ള സംഘടനാ പ്രവര്‍ത്തനത്തിനും വിഘാതമാകുമെന്നും ഇതനുവദിച്ചുമുന്നോട്ടുപ്പോയാല്‍ സംഘടനയുടെ കെട്ടുറപ്പിന് ദോഷമാകുമെന്നും ഭൂരിപക്ഷ റീജിയന്‍ എക്സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തിയ അടിസ്ഥാനത്തില്‍ ,റീജിയന്‍ പ്രസിഡണ്ടിനോട് അച്ചടക്ക നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.
മറ്റ് പ്രസക്ത യോഗ തീരുമാനങ്ങള്‍
1.24-12 -16 ന് യുക്മ നാഷണല്‍ പ്രസിഡണ്ട് വിളിച്ചു ചേര്‍ത്ത റീജിയന്‍ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് ശേഷം പ്രത്യേകം ചേര്‍ന്ന റീജിയന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് റീജിയന്‍ പ്രസിഡണ്ടിനോട് അച്ചടക്ക നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.ഈ കമ്മറ്റിയിലേക്ക് റീജിയന്‍ സിക്രട്ടറിയെ ഇനി വിളിക്കേണ്ടതില്ലായെന്നും എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിക്കുകയായിരുന്നു.
2.റീജിയന്‍ ജോയിന്‍റ് സിക്രട്ടറി ആദ്യഘട്ടം മുതല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാകുന്നതായി അറിയിച്ച സാഹചര്യത്തില്‍ സിക്രട്ടറിയുടെ താത്കാലിക ചുമതല ജോയിന്റ് ട്രഷറര്‍ ശ്രീ ജോണ്‍ മൈയിലാടിയിലിനെ ഏല്പിക്കുവാനും ഭൂരിപക്ഷ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു.
യുക്മ ഭരണഘടന പ്രകാരം യുക്മ റീജിയന്‍ ഇലക്ഷനുകള്‍ അതാത് റീജിയന്റെ അധികാര പരിധിയിലാണെന്നിരിക്കെ ,മറിച്ചൊരു തീരുമാനം ഉണ്ടാകുന്നതുവരെ ജനുവരി 6 തീയതിയിലും ,ജനുവരി 21 തിയതിയിലും റീജിയന്‍ ഇലക്ഷന്‍ നടത്തുമെന്ന് പറഞ്ഞ് പുറത്തുവന്ന രണ്ട് തിയതികളിലും റീജിയന്‍ ഇലക്ഷന്‍ നടത്തേണ്ടതില്ലായെന്നും ഭൂരിപക്ഷ റീജിയന്‍ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. പുതിയ തിയതിയും സ്ഥലവും സമയവും റീജിയന്‍ എക്സിക്യൂട്ടീവ് കമ്മറ്റി കൂടി പിന്നീട് തീരുമാനിക്കാമെന്നും യോഗത്തില്‍ തീരുമാനിച്ചു.5.യുക്മയിലേക്ക്, അംഗ അസോസിയേഷനുകള്‍ നല്കേണ്ട പുതിയ മൂന്ന് യുക്മ പ്രതിനിധികളെ റീജിയന്‍ പ്രസിഡഡിന്റെ ഔദ്യഗിക ഈ മെയില്‍ Idആയ  p[email protected] ലേക്ക് സ്വീകരിക്കാനും എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ തീരുമാനമായി.6.ഭൂരിപക്ഷ റീജിയന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയെടുത്ത തീരുമാനങ്ങള്‍ റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളില്‍ ഇ മെയില്‍ വഴി അറിയിക്കാനും സിക്രട്ടറിയുടെ ഔദ്യോഗിക ഇമെയില്‍ വഴിയുള്ള സന്ദേശങ്ങളും പേഴ്‌സണല്‍ ഇമെയില്‍ വഴിയുള്ള സന്ദേശങ്ങളും ഇനി മുതല്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ഔദ്യഗിക അറിയിപ്പുകളോ സന്ദേശങ്ങളോ ആയിരിക്കില്ലായെന്നും, റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളെയും അറിയിക്കാനും തീരുമാനിച്ചു.
7.ഭൂരിപക്ഷ റീജിയന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയെടുത്ത തീരുമാനങ്ങള്‍ യൂകെയിലെ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ അറിയിക്കാനും തീരുമാനിച്ചു.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ഒറ്റകെട്ടായി മുന്നോട്ട് പോകാനും യുക്മയെ സ്നേഹിക്കുന്നവര്‍ ഈ നടപടികള്‍ അംഗീകരിക്കുമെന്നും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഈ അവസരത്തില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കമ്മറ്റി ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
റീജിയന്‍ കമ്മറ്റിക്ക് വേണ്ടി
സിജു ജോസഫ്
പ്രസിഡഡ്
നോര്‍ത്ത് വെസ്റ്റ് റീജിയന്‍

Top