ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച് ജീവിക്കണം; പക്ഷെ അമ്മാവന്റെ പരാതിയില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവില്‍ നിന്ന് മാറ്റണമെന്ന് കോടതി

സ്ത്രീകളോടുള്ള ക്രൂരമായ സമീപനങ്ങളുട പേരില്‍ സൗദിയിലെ നിയമവ്യവസ്ഥ പരക്കെ വിമര്‍ശനം നേരിടുന്ന കാലമാണിത്. അത് ശരിയാണെന്ന് തെളിയിക്കുന്ന പുതിയൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഒരുമിച്ച് ജീവിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്ന ഭാര്യയെയും ഭര്‍ത്താവിനെയും വേര്‍പിരിച്ച് കൊണ്ട് നിര്‍ബന്ധപൂര്‍വം വിവാഹമോചനം നല്‍കിയ സൗദി കോടതിയുടെ നടപടിയാണ് ഇപ്പോള്‍ വിവാദമാകുന്നത്.

ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചെങ്കിലും കുടുംബ കോടതി അവരെ അതിന് അനുവദിച്ചില്ല.അതിനുള്ള കാരണമാകട്ടെ അമ്മാവന്‍ നല്‍കിയ ഹര്‍ജിയും, സൗദി അറേബ്യയിലാണ് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ കോടതി വിധി ഉണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദമ്പതികളുടെ താല്‍പര്യത്തിന് വിരുദ്ധമായി അവരുടെ അമ്മാവന്റെ അപേക്ഷ അനുവദിച്ച കോടതി എട്ട് മാസം ഗര്‍ഭിണിയായ യുവതിക്കാണ് വിവാഹ മോചനം നല്‍കിയിരിക്കുന്നത്. തന്റെ മരുമകള്‍ക്ക് ഇതിലും നല്ലൊരു ബന്ധം ലഭിക്കുമെന്ന് പറഞ്ഞ് മാഹ അല്‍ താമിമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജഡ്ജി അനകൂലമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. യെമന്റെ അതിത്തിയോട് ചേര്‍ന്ന സൗദി ഭാഗത്ത് ജോലി ചെയ്യുന്ന ഒരു പട്ടാളക്കാരനെയായിരുന്നു ഈ യുവതി വിവാഹം കഴിച്ചിരുന്നത്.

സ്വന്തം പിതാവിന്റെ അനുവാദമില്ലാതെയാണ് യുവതി വിവാഹം കഴിച്ചിരുന്നതെന്നും എന്നാല്‍ അനുവാദമുണ്ടായിരുന്നുവെന്ന് യുവതി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അതിനാല്‍ ദമ്പതികള്‍ പൊരുത്തമില്ലാത്തവരാണെന്ന് അമ്മാവന്‍ വാദിക്കുകയായിരുന്നു.കോടതിയുടെ വിധിക്കെതിരെ കേസിലിടപെട്ട് തനിക്ക് നീതി ലഭ്യമാക്കാന്‍ മാദ്ധ്യമങ്ങളിലൂടെ യുവതി സൗദി അധികൃതരോട് അപേക്ഷിച്ചിരിക്കുകയാണിപ്പോള്‍.

എന്നാല്‍ യുവതി അവളുടെ മുതിര്‍ന്ന സഹോദരനെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും അതിനാല്‍ ഈ ബന്ധം തുടരാന്‍ പാടില്ലെന്നുമാണ് അമ്മാവനായ താമിമി വാദിക്കുന്നത്. തന്റെ അച്ഛന്‍ രണ്ടാം വിവാഹം കഴിച്ച് വേറെയാണ് താമസിക്കുന്നതെന്നും അദ്ദേഹത്തിന്റെ അനുമതി വിവാഹത്തിന് ലഭിച്ചിട്ടില്ലെന്നും യുവതി പറയുന്നു. തനിക്ക് അച്ഛനില്‍ നിന്നും മോശം പെരുമാറ്റമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ മുമ്പ് കേസ് വരെ കൊടുത്ത സംഭവമുണ്ടായിട്ടുണ്ടെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെയും തന്റെ ഉദരത്തിലുള്ള കുട്ടിയെയും സംരക്ഷിക്കാന്‍ താന്‍ സൗദി ഭരണകൂടത്തിന്റെ സഹായം തേടിയിട്ടുണ്ടെന്നും യുവതി പറയുന്നു തമിമിയുടെ നിലപാടിനെ എതിര്‍ത്തുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അധികൃതര്‍ ഇതില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Top