റിയാദ്: സൗദിയില്‍ വിവാഹ മോചന നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വിഷയത്തില്‍ നിയമമന്ത്രാലയം ആശങ്ക അറിയിച്ചു. രാജ്യത്ത് വിവാഹമോചന നിരക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് മന്ത്രാലയം പുതുതായി വിവാഹിതരാകാന്‍ പോകുന്നവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
സൗജന്യമായാണ് യുവതീ യുവാക്കള്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 2014 മുതല്‍ രാജ്യത്ത് 240,000 പേരാണ് വിവാഹ മോചനം നേടിയിരിക്കുന്നതെന്നും ഇതേ കാലയളവില്‍ രാജ്യത്ത് നടന്ന വിവാഹങ്ങളുടെ 20 ശതമാനമാണിതെന്നും മന്ത്രാലയം അറിയിച്ചു.
വിവാഹത്തിന് മുമ്പ് ബോധവല്‍ക്കരണ ക്ലാസ് നല്‍കുന്നത് രാജ്യത്തെ വിവാഹമോചന നിരക്ക് കുറയാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 33,954 വിവാഹമേചനങ്ങളാണ് 2014 ല്‍ നടന്നിരിക്കുന്നതെന്നാണ് മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ 11,871 വിവാഹങ്ങള്‍ മാത്രമാണ് ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.