ഡബ്ലിൻ : അമേരിക്ക ഇസ്രായേലിനു പിന്തുണ കൊടുക്കുന്നതുകൊണ്ട് അമേരിക്കയിൽ വൈറ്റ് ഹായസിൽ നടക്കുന്ന സെന്റ് പാട്രിക്സ് ഡേ ബഹിഷ്‌കരിക്കുന്ന നടപടിയോട് യോജിപ്പില്ല എന്ന് ഡെപ്യുട്ടി പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പ്രതികരിച്ചു .സമ്മർദം വർധിപ്പിക്കുന്നതിനും മിഡിൽ ഈസ്റ്റിലെ അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുമായി സർക്കാർ മറ്റ് രാജ്യങ്ങളുമായുള്ള സംഭാഷണവും ഇടപെടലും തുടരുമെന്ന് മൈക്കൽ മാർട്ടിൻ പറഞ്ഞു.
സെന്റ് പാട്രിക്സ് ഡേയ്‌ക്ക് വൈറ്റ് ഹൗസിലേക്കുള്ള പരമ്പരാഗത യാത്ര അയർലൻഡ് ബഹിഷ്‌കരിക്കണോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മാർട്ടിൻ പറഞ്ഞു.
സമ്മർദ്ദം വർധിപ്പിക്കാനുള്ള ഒരേയൊരു മാർഗ്ഗം,ഇതിൽ ഒരു പരിഹാരം നേടാനാകുന്ന ഒരേയൊരു മാർഗ്ഗം, അക്രമത്തിന് വിരാമമിടാൻ കഴിയുന്നത്ര അമിതമായ അന്താരാഷ്ട്ര സമ്മർദ്ദം നേടുക എന്നതാണ് എന്നും ഫിയന്ന ഫെയിൽ നേതാവ് കൂടിയായ മൈക്കിൾ പറഞ്ഞു. “അക്രമം അവസാനിപ്പിക്കുക മാത്രമല്ല, ഒരു ഫലസ്തീൻ രാഷ്ട്രം ഉണ്ടെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയമായ ട്രാക്ക് സൃഷ്ടിക്കാനും യുഎസ് ഭരണകൂടം ഇപ്പോൾ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാണ് . മിഡിൽ ഈസ്റ്റിൽ എന്താണ് സംഭവിക്കുന്നതെന്ന് ആളുകൾ വളരെയധികം ആശങ്കാകുലരാണ്നി.നിരവധി പൗരന്മാർ കൊല്ലപ്പെടുകയും ധാരാളം കുട്ടികൾ കൊല്ലപ്പെടുകയും ചെയ്യുന്നുഎന്നും മൈക്കിൾ പറഞ്ഞു.