വീട്ടില്‍ വളര്‍ത്തിയിരുന്ന നായ ആക്രമിച്ചു;ഒന്‍പതുകാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ടു.. ആക്രമണം നടത്തിയത് 80 പൗണ്ട് തൂക്കമുള്ള പിറ്റ്ബുള്‍

ലോങ്‌ഐലന്‍ഡ് (ന്യൂയോര്‍ക്ക്); ന്യൂയോര്‍ക്ക് ലോങ്‌ഐലന്‍ഡ് നാസവ് കൗണ്ടിയില്‍ ഇന്നു ഞായറാഴ്ച രാവിലെ 10.30 നു ബാക്ക് യാര്‍ഡില്‍ കളിച്ചുകൊണ്ടിരുന്ന ഒന്‍പതുവയസുകാരി 80 പൗണ്ടുള്ള പിറ്റ് ബൗണ്ടിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഹോളണ്ട് അവന്യുവിലുള്ള വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഒന്‍പതുവയസുകാരി. സംഭവം നടക്കുമ്പോള്‍ അകത്തുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീം ഓടിയെത്തി കുട്ടിയുടെ സമീപത്തു നിന്നും നായയെ മാറ്റുന്നതിനു ശ്രമിച്ചെങ്കിലും സാധിച്ചില്ല. 911 വിളിച്ചു എത്തിച്ചേര്‍ന്നു പൊലീസ് ബ്ലാക്ക് യാര്‍ഡില്‍ പ്രവേശിച്ചതോടെ പിറ്റ്ബുള്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുത്തു. തുടര്‍ന്നു പൊലീസ് വെടിവെച്ചു പട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
രക്തം വാര്‍ന്ന് കിടന്നിരുന്ന പെണ്‍കുട്ടിയെഫ്രാങ്കഌന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അധികം വൈകാതെ പെണ്‍കുട്ടിമരിക്കുകയായിരുന്നു.
സംഭവം നടന്ന വീടിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന പിറ്റ് ബുള്ളിന്റെ ഉടമകളില്‍ കാര്‍ളില്‍ ആര്‍ണോള്‍ഡിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍ അക്രമാസക്തമാകുന്നതെപ്പോള്‍ എന്നറിയില്ല. പ്രത്യേകിച്ചു പിറ്റ്ബുള്‍. കൗണ്ടി ഡിറ്റക്ടീവ് മൈക്കിള്‍ പറഞ്ഞു. പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരവധി സംഭവങ്ങള്‍ ഇതിനു മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Top