തെരുവുനായ്ക്കൾക്കുള്ള ഭക്ഷണം നൽകി സംരക്ഷിക്കുന്നതിനുള്ള സുരക്ഷിത കേന്ദ്രങ്ങൾ രൂപപ്പെടുത്തണം: ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത

പി.പി ചെറിയാൻ

ഡാള്ളസ്: രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രത്യേകിച്ചു കേരളത്തിൽ തെരുവുനായ്ക്കൾ കുട്ടികളെയും മുതിർന്നവരെയും കടിച്ചു കീറുന്നതു നിത്യസംഭവമായി മാറിയിരിക്കുന്നു. ഇത്തരം തെരുവുനായ്ക്കളെ പിടിച്ചു ഭക്ഷണം നൽകി സംരക്ഷിക്കുന്നതിനുള്ള സുരക്ഷിത കേന്ദ്രങ്ങൾ രൂപപ്പെടുത്തുക എന്നത് മാത്രമാണ് ഏക പരിഹാരമാർഗമെന്നു മാർത്തോമാ സഭ പരമാധ്യക്ഷൻ റൈറ്റ് റവ.ഡോ.ജോസഫ് മാർത്താമാ അഭിപ്രായപ്പെട്ടു.
പലപ്പോഴും കൊച്ചുകുട്ടികളും പാവപ്പെട്ടവരുമാണ് കൂടുതൽ അതിക്രമങ്ങൾക്കു ഇരയാകുന്നത്. മൃഗസ്‌നേഹത്തിന്റെ പേരു പറഞ്ഞ് നായ്ക്കളെ തിരുവിൽ യഥേഷ്ടം വിഹരിക്കാൻ അനുവദിക്കുന്നത് മനുഷ്യന്റെ സ്വര്യജീവിതം അപകടത്തിലാക്കുന്നതിനു തുല്യമാണെന്നും ഈ യാതാർഥ്വം കണ്ടില്ലെന്നു നടിക്കുന്നതു ഒരു ഭരണകൂടത്തിലും ഭൂഷണമല്ലെന്നും മെത്രാപ്പോലീത്താ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

mar-111
കേന്ദ്ര – കേരള സർക്കാറുകൾ ഈ വിഷയത്തിൽ തമ്മിൽ സംഘർഷത്തിന്റെ പാതയിലേയ്ക്കു നീങ്ങുകയല്ല വേണ്ടതെന്നും ജനങ്ങളുടെ സ്വര്യജീവിതം ഉറപ്പാക്കുന്നതിനു ഒരുമിച്ചു നിൽക്കുകയാണ് വേണ്ടതെന്നും തിരുമേനി ഉദ്‌ബോധിപ്പിച്ചു.
തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന അവയ്ക്കു വേണ്ടത്ര ഭക്ഷണം ലഭിക്കാതെ വരുമ്പോൾ കോഴികളെയും താറാവുകളെയും മറ്റു വളർത്തു മൃഗങ്ങളെയും കടിച്ചു കീറി തിന്നുന്ന പ്രവണതയിലേയ്ക്കും തുടർന്നു കൂടുതൽ ഗുരുതര അവസ്ഥയിൽ ഇവയുടെ ആക്രമണം മനുഷ്യനിലേയ്ക്കും വ്യാപിക്കുന്നു.
വീട്ടിലെ ഭക്ഷ്യവസ്തുക്കളും ശേഷിപ്പുകളും തെരുവിലേയ്ക്കു വലിച്ചെറിയുന്ന അത്യാധുനിക സംസ്‌കാരം ഈ ഭക്ഷ്യവസ്തുക്കൾക്കായി തെരുവിൽ ഒത്തു കൂടുന്നതിനു നായ്ക്കളെ പ്രേരിപ്പിക്കുന്ന ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഓരോരുത്തർക്കും പ്രത്യേകം ശ്രദ്ധിക്കണമെന്നും മെത്രോപ്പോലീത്താ മുന്നറിയിപ്പു നൽകി.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ അധിവസിക്കുന്ന മാർത്തോമാ സഭാംഗങ്ങളിൽ ഈ വിപത്തിനെതിരെ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം തയ്യാറാക്കിയ സന്ദേശത്തിലാണ് മെത്രാപ്പോലീത്താ ഈ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Top