
പി.പി ചെറിയാൻ
ഓസ്റ്റിൻ: റിപബ്ലിക്കൻ പാർട്ടിയുടെ ഉരുക്കു കോട്ടയായ ടെക്‌സസ് സംസ്ഥാനത്ത് ട്രമ്പ് ഹില്ലരിയേക്കാൾ മുന്നിലെന്നു സർവേ ഫലങ്ങൾ. ടെക്‌സസ് ഗവർണർ ഗ്രേഗ് എമ്പട്ട്, മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് എന്നിവർക്കു ശക്തമായ സ്വാധീനമുള്ള ടെക്‌സസിൽ ഇവർ പരസ്യമായി നാളിതുവരെ ട്രമ്പിനു പിൻതുണ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ട്രമ്പ് മുന്നിലെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ആഗസ്റ്റ് 16 ചൊവ്വാഴ്ച പുറത്തു ഡമോക്രാറ്റിക് ലീനിങ് ഫേം പബ്ലിക്ക് പോളിസി പോളിംഗിലാണ് ഡൊണാൾഡ് ട്രമ്പിനു 44 ശതമാനവും ഹില്ലരിയ്ക്കു 38 ശതമാനവും വോട്ടുകൾ ലഭിച്ചത്. ഇപ്പോൾ ആറു പോയിന്റ് മുന്നിലാണ് ട്രമ്പ്. എന്നാൽ, റിപബ്ലിക്കൻ പാർട്ടി ഒത്തൊരുമിച്ചു ടമ്പ്രിനു പിൻതുണ നൽകുകയാണെങ്കിൽ ഡബിൾ ഡിജിറ്റ് പോയിന്റ് ലീഡ് വർധിപ്പിക്കാനാണ് സാധ്യത എന്നും ചൂണ്ടിക്കാട്ടുന്നു. 2008 ൽ ജോൺ മെക്കെയ്ൻ പന്ത്രണ്ടും 2012 ൽ മീറ്റ് റോംനി പ്രസിഡന്റ് ഒബാമയ്‌ക്കെതിരെ 16 ഉം പോയിന്റ് ലീഡും ഇവിടെ നിന്നു നേടിയിരുന്നു.
ടെക്‌സസിൽ ട്രമ്പിന്റെ നിലമെച്ചപ്പെടുത്തുന്നതിനൊപ്പം മറ്റു സംസ്ഥാനങ്ങലിലും ട്രമ്പ് മുന്നേറുമെന്നാണ് കണക്കാകക്കപ്പെടുന്നത്. ആഗസ്റ്റ് 16 ചൊവ്വാഴ്ച വിസ കൺസനിൽ ലോ ആൻഡ് ഓർഡർ വിഷയത്തിൽ ട്രമ്പ് നടത്തിയ പ്രസംഗം ആഫ്രിക്കൻ അമേരിക്കൻസ് സ്വാഗതം ചെയ്തിട്ടുണ്ട്. കറുത്ത വർകക്കാർക്കു സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു മുൻഗണന നൽകുന്നതിനായിരുന്നു ട്രമ്പിന്റഎ പ്രസംഗത്തിന്റെ ഉള്ളടക്കം. ഓരോ വാക്കുകളും കരുതലോടെ സംസാരിക്കുന്ന തലത്തിലേയ്ക്കു ട്രമ്പ് ഉയർന്നതായിരുന്നു ഇന്നത്തെ പ്രസംഗം തെളിയിക്കുന്നത്.