ഡൊണാൾഡ് ട്രമ്പിന്റെ ലീഡ് ഉയരുന്നു

പി.പി ചെറിയാൻ

ഒഹായോ: റിപബ്ലിക്കൻ നാഷണൽ കൺവൻഷനു ശേഷം ട്രമ്പിന്റെ സാധ്യതകൾക്കു മങ്ങൽ ഏൽക്കുകയും ഡമോക്രാറ്റിക് നാഷണൽ കൺവൻഷനു ശേഷം ഹില്ലരിയുടെ സാധ്യതൾക്കു തിളക്കം വർധിക്കുകകയും ചെയ്ത സാഹചര്യത്തിൽ നിന്നും ഇരുവരുടെയും ജനപിൻതുണയിൽ ഇപ്പോൾ അപ്രതീക്ഷിത വ്യതിയാനമാണ് സംഭവിച്ചിട്ടുള്ളതെന്നു സർവേ റിപ്പോർട്ടുകൾ.
സെപ്റ്റംബർ 11 മെമ്മോറിയൽ ചടങ്ങിൽ ഹില്ലരിക്കുണ്ടായ ശാരീരിക അസ്വാസ്ഥ്യം ഹില്ലരിയുടെ ആരോഗ്യത്തെ കുറിച്ചു ആശങ്ക ഉയർത്തിയിരുന്നു തുടർന്നു നടന്ന സർവേയിൽ ട്രമ്പിന്റെ ലീഡ് ഹില്ലരിയേക്കാൾ 6.1 ശതമാനം വർധിച്ചു. തലേ ദിവസം ട്രമ്പിന്റെ അനുയായികളെ കുറിച്ചു ഹില്ലരി നടത്തിയ പ്രസ്താവനയും ട്രമ്പിനു അനുകൂല ഘടകമാക്കി. സെപ്റ്റംബർ 14 നു അമേരിക്കയിലെ ഒരു പ്രധാന പത്രം നടത്തിയ തിരഞ്ഞെടുപ്പു സർവേയിൽ ഹില്ലരിയെ പിന്തള്ളി ട്രമ്പ് ലീഡ് വർധിപ്പിച്ചിരുന്നു. ട്രമ്പിനു 46.7 ശതമാനം ലഭിച്ചപ്പോൾ ഹില്ലരിയ്ക്കു 42 ശതമാനം മാത്രമാണ് പിൻതുണ ലഭിച്ചത്. വീണ്ടും അഞ്ചു പോയിന്റ് ലീഡ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

483208412-real-estate-tycoon-donald-trump-flashes-the-thumbs-up_jpg_crop_promo-xlarge2
പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ആറാഴ്ചയോളം മാത്രം ശേഷിച്ചിരിക്കെ ട്രമ്പിന്റെ മുന്നേറ്റം ഹില്ലരി ക്യാമ്പിനെ പരിഭ്രാന്തിയിലാഴ്ത്തി. ന്യുമോണിയ ബാധിച്ചു വിശ്രമത്തിനു ശേഷം വീണ്ടും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഹില്ലരി സജീവമായാലും ക്ലിൻൻ ഫൗണ്ടേഷൻ ഇ- മെയിൽ വിവാദം എന്നിവ ഹില്ലരിയുടെ മുന്നോട്ടുള്ള കുതിപ്പിനെ എത്രമാത്രം കൂച്ചുവിലങ്ങിടും എന്നു അനുയായികൾ അശങ്കയോടെയാണ് നോക്കികാണുന്നത്.
തുടർച്ചയായി എട്ടു വർഷത്തെ ഭരണത്തിനു ശേഷം വോട്ടർമാർ വീണ്ടും ഡമോക്രാറ്റിക് പാർട്ടിയെ അധികാരത്തിലേറ്റുമോ അതോ കഴിഞ്ഞ കാല ചരിത്രം ആവർത്തിച്ചു റിപബ്ലിക്കൻ പാർട്ടിയെ അധികാരത്തിൽ ഏറ്റുമോ എന്നും പ്രവചനാതീതമാണ്.

Top