സ്വന്തം ലേഖകൻ
ന്യൂഹാംപ്ഷെയർ: അയോവ കോക്കസിൽ ടെഡ് ക്രൂസ് (റിപബ്ലിക്കൻ) ഒന്നാം സ്ഥാനത്ത് എത്തിയെങ്കിൽ ഇന്ന് ന്യൂം ഹാംഷെയറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംമ്പ് വൻ വോട്ടുകളുടെ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ടെഡ് ക്രൂസിനെ മൂന്നാം സ്ഥാനത്തേയ്ക്കു പിൻതള്ളുകയും ചെയ്തു. ന്യൂ ഹാം ഷെയറിൽ ഒഹോയോ ഗവർണർ ജോൺ കൈസ് രണ്ടാം സ്ഥാനത്തെത്തി.
ന്യൂഹാംഷെയറിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ബെർണി സാന്റോഴ്സ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഹില്ലരി ക്ലിന്റൺ രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയത്. അയോവയിൽ ഹിലരിക്കു നേരിയ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കിൽ ഇവിടെ ബെർത്തി വൻ ഭൂരിപക്ഷമാണ് സ്വന്തമാക്കിയിരിക്കുന്നത്.
വോട്ടിങ് പൂർത്തിയായപ്പോൾ സ്ഥാനാർഥികൾക്കു ലഭിച്ച വോട്ടുകൾ ഇങ്ങനെ – റിപബ്ലിക്കൻ – ഡൊണാൾഡ് ട്രംമ്പ് – 74,701, ജോൺ കൈസ – 34,480, ടെഡ് ക്രൂസ് – 24,998. ഡമോക്രാറ്റ് – ബർണി സാന്റോസ് – 11,9485, ഹില്ലരി ക്ലിന്റൺ – 76,812.