ട്രമ്പിനെ സ്വീകരിക്കാൻ ഡാളസ് ഒരുങ്ങുന്നു

പി.പി ചെറിയാൻ

ഡാള്ളസ്: തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കുന്നതിനും തിരഞ്ഞെടുപ്പു ഫണ്ട് സമാഹരിക്കുന്നതിനുമായി റിപബ്ലിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് സ്ഥാനാർഥി ജൂൺ 16 നു ഡാള്ളസിലെത്തുന്നു. തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചതിനു ശേഷം രണ്ടാം തവണയാണ് ട്രമ്പ് ഡാള്ളസിൽ എത്തുന്നത്.
ഡാള്ളസിലെത്തുന്ന ട്രമ്പിനെ സ്വീകരിക്കാൻ ട്രമ്പ് കമ്മിറ്റി തയ്യാറെടുക്കുമ്പോൾ ട്രമ്പിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിനു അറ്റോർണി ഡൊമിംഗോ ഗാർസിയുടെ നേതൃത്വത്തിലുള്ള ആക്ടിവിസ്റ്റുകൾ കഴിഞ്ഞ ദിവസം യോഗം ചേർന്നു തീരുമാനം എടുത്തിട്ടുണ്ട്. ട്രമ്പിന്റെ അനുയായികളുമായി സംഘർഷം ഒഴിവാക്കുന്നതിനായി ഹൈലാൻഡ് വില്ലേജ് പാർക്കിലാണ് പ്രതിഷേധക്കാർ റാലി സംഘടിപ്പിക്കുക എന്നു ഗാർസിയ പറഞ്ഞു.
ഇതിനിടെ സംഘർഷ സാധ്യത കണക്കിലെടുത്ത് ആവശ്യമായ സുരക്ഷിതത്വം നൽകുവാൻ സാധിക്കയില്ല എന്ന കാര്യം ചൂണ്ടിക്കാട്ടി ട്രമ്പിനു റാലി നടത്താനുള്ള അനുമതി ഇൻവിങ് സിറ്റി അധികൃതർ നിഷേധിച്ചിരുന്നു. 2015 ൽ അമേരിക്കൻ സെന്ററിൽ സംഘടിപ്പിച്ച ഫണ്ട് സമാഹരണ പരിപാടി വൻ വിജയമായിരുന്നു. ഡാളസിലെ പരിപാടികൾക്കു ശേഷം ഹൂസ്റ്റൺ സാനറ്റോണിയ തുടങ്ങിയ സിറ്റികളിൽ നടക്കുന്ന റാലിയിലും ട്രമ്പ് പങ്കെടുക്കും. മെക്‌സിക്കൻ അതിർത്തിയോടെ തൊട്ടുകിടക്കുന്ന നോർത്ത് ടെക്‌സസ് സിറ്റികളിലെ റാലി സംഘർഷഭരിതമാകുമോ എന്ന് അധികൃതർ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top