കുട്ടികളൊപ്പം യാത്ര ചെയ്യുമ്പോള്‍ പുകവലിക്കുന്ന ഡ്രൈവര്‍മാര്‍ പുതുവത്സരത്തില്‍ ദിനം മുതല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടിവരും

ഡബ്ളിന്‍ :കുട്ടികളൊപ്പം യാത്ര ചെയ്യുമ്പോള്‍ പുകവലിക്കുന്ന ഡ്രൈവര്‍മാര്‍ പുതുവത്സരത്തില്‍ ദിനം മുതല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടിവരുമെന്ന് ചില്‍ഡ്രന്‍സ് മന്ത്രി ജെയിംസ് ഓ റേലിയും ആരോഗ്യ മന്ത്രി ലിയോ വരാദ്കരും സംയുക്തമായി പ്രക്യാപിച്ചു. ജനുവരി 1 മുതല്‍ പുതിയ നിയമം തുടങ്ങുന്നതിനുള്ള നയം ഇന്ന് പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പുതിയനിയ നിയമനിര്‍മ്മാണം സെനറ്റര്‍മാര്‍ മാര്‍ക് ഡാലി, കെടില്ല വാന്‍ യോഹന്നാനും ആണ് പാര്‍ലമെന്റില്‍ കൊണ്ടുവന്നത് കൊണ്ടുവന്നത്.ബില്‍ ഐകകണ്ഠ്യേന കഴിഞ്ഞ ക്രിസ്തുമസിന് പാസാക്കിയിരുന്നു. എന്നാല്‍ ഗാര്‍ഡ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ സമയം എടുക്കുകയായിരുന്നു.ഇരു മന്ത്രിമാരും വ്യാഴാഴ്ച ഒന്നിച്ച് ഇന്ന് സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഒരു പത്രസമ്മേളനം നടത്തി പുതിയ നിയമം വിശദാംശങ്ങള്‍ പ്രഖ്യാപിക്കും .
രാജ്യത്തെ കോടതികളില്‍ പ്ലെയിന്‍ സിഗരറ്റ് പാക്കറ്റുകള്‍ കൊണ്ടുവരാനുള്ള തീരുമാനം പ്രതിരോധിക്കാന്‍ തുടരുമെന്നും സര്-ക്കാര്‍ കേന്ദ്രങ്ങളില്‍ തീരുമാനമായി

Top