ദ്രോഹഡ: ഡി.എം.എ യുടെ പത്താം വാര്‍ഷികാഘോഷവും ക്രിസ്തുമസ്
ന്യൂ ഇയര്‍ ആഘോഷങ്ങളും ജനുവരി 7 ന് 3 മണി മുതല്‍ ദ്രോഹഡ ബാര്‍ബിക്കന്‍ സെന്ററില്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെടും.
3 മണിക്ക് കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുക.
ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന
വര്‍ക്ക് മെറിന്‍ ജോര്‍ജ് മൊേറിയല്‍ ട്രോഫിയും ക്യാഷ് പ്രൈസും നല്‍കും.കേരളത്തിലെ വിവിധ ഗാനമേള ട്രൂപ്പുകളില്‍ നിറസാന്നിദ്ധ്യമായിരുന്ന ഗായകര്‍ നിരക്കുന്ന ഗാനമേളയും മത്സരവേദികളില്‍ സാനര്‍ഹരായവരുടെ സിനിമാറ്റിക്
ഡാന്‍സ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍,വിഭവ സമൃദ്ധമായ സദ്യ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക്
എമി സെബാസ്റ്റ്യന്‍ : 0892115979, ഉണ്ണിക്കൃഷ്ണന്‍നായര്‍ : 0877665330