ഡബ്ലിന്‍: മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള കുത്തിവെയ്പ് കേന്ദ്രങ്ങളില്‍ ആദ്യത്തേത് ഡബ്ലിനില്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കുമെന്ന് മന്ത്രി ഓഥന്‍ ഒ റിയോര്‍ഡൈന്‍. തുടര്‍ന്ന് കോര്‍ക്കിലും ഗാല്‍വേയിലും ലിമെറികിലും തുടങ്ങും. നാഷണല്‍ ഡ്രഗ്‌സ് സ്ട്രാറ്റജിയുടെ ചുമതല വഹിക്കുന്ന മന്ത്രി ഓഥന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വെച്ച് പ്രഖ്യാപിക്കുമെന്നാണ് ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള കുത്തിവെയ്പ് കേന്ദ്രങ്ങള്‍ അടുത്തവര്‍ഷം യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്നത്തെ പ്രഖ്യാപനത്തില്‍ ചെറിയ അളവില്‍ മയക്കുമരുന്നുകളായ ഹെറോയ്ന്‍, കൊക്കെയ്ന്‍, കഞ്ചാവ് എന്നിവ സ്വകാര്യ ആവശ്യത്തിനായി ചെറിയ അളവില്‍ കൈവശം വയ്ക്കുന്നത് കുറ്റകരരമല്ലാതാക്കുന്ന പദ്ധതിയുടെ രൂപരേഖയും പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് അഡിക്ഷനോടുള്ള ‘ റാഡിക്കല്‍ കള്‍ച്ചറല്‍ ഷിഫ്റ്റ്’ സമീപനത്തിന്റെ ഭാഗമായാണിത്.
മയക്കുമരുന്നിന്റെ ദുരുപയോഗം തടയുന്നതിന് സാസ്‌കാരികമായ ഒരുമാറ്റം ആവശ്യമാണെന്നും മയക്കുമരുന്നിനോടും മദ്യത്തോടുമുള്ള ആസക്തി ഇല്ലാതാക്കാന്‍ ഗൗരവമായ ഒരു സമീപനം ആവശ്യമാണെന്നും ഓഥന്‍ പറഞ്ഞു. മയക്കുമരുന്നിനടിപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ ആര്‍ദ്രമായ സമീപനമാണ് ആവശ്യം. അധികം വൈകാതെ ക്രിമിനല്‍ ജസ്റ്റീസ് സിസ്റ്റത്തില്‍ നിന്ന് ഡ്രഗ് അഡിക്ഷന്‍ നീക്കം ചെയ്യാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഓഥന്റെ നേതൃത്വത്തില്‍ Misuse of Drugs Bill തയാറാകുകയാണ്. ഇതിലൂടെ കുത്തിവെയ്പ്പു കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലെ നിയമപരമായ തടസങ്ങള്‍ ഇല്ലാതാക്കാനാകും. അടുത്തവര്‍ഷം ആദ്യമാസങ്ങളില്‍ തന്നെ ബില്‍ നിയമമാകും. രാജ്യത്തെ ആദ്യ കുത്തിവെയ്പ്പുകേന്ദ്രം ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും.
മയക്കുമരുന്നിനടിപ്പെട്ട് എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങളല്ല കുത്തിവെയ്പ്പുകേന്ദ്രങ്ങളിലുള്ളത്. ഭവനരഹിതരായ മയക്കുമരുന്നുപയോക്താക്കള്‍, പൊതുസ്ഥലത്തിരുന്ന് മയക്കുമരുന്ന് കുത്തിവെച്ച് സ്വന്തം ജീവനും ജനങ്ങള്‍ക്കും അപകടം വരുത്തിവെയ്ക്കുകയും ചെയ്യുന്നവരെ മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നിയന്ത്രിതമായ സാഹചര്യത്തില്‍ മയക്കുമരുന്നുപയോഗിക്കാനാണ് കുത്തിവെയ്പ്പുകേന്ദങ്ങളില്‍ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അമിതമായ മയക്കുമരുന്നുപയോഗം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ ഇത്തരം കുത്തിവെയ്്പ്പു കേന്ദങ്ങള്‍ സഹായകമാകുന്നുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.