ബുര്‍ജ് ഖലീഫയെ കടത്തിവെട്ടി ദുബായിയില്‍ മറ്റൊരു കൂറ്റന്‍ കെട്ടിടം ഉയരുന്നു; 6500 കോടി ചിലവില്‍ ഉയരുന്ന ടവര്‍ ലോകത്തെ വിസ്മയിപ്പിക്കും

ബുര്‍ജ് ഖലീഫയോട് മത്സരിക്കാന്‍ ദുബായ് ക്രീക്കിന് സമീപം പുതിയ കെട്ടിടം വരുന്നു. ബാബിലോണിലെ ഹാംഗിങ് ഗാര്‍ഡനെ അനുസ്മരിപ്പിക്കും വിധത്തില്‍ ഒട്ടേറെ പ്രത്യേകതകളുമായിട്ടായിരിക്കും ടവര്‍ എന്നു പേരിട്ടിരിക്കുന്ന കൂട്ടന്‍ കെട്ടിടം കെട്ടിടം ഉയരുക. ദുബായ് ക്രീക്കിന് ആറു കിലോമീറ്റര്‍ ചുറ്റളവിലാണ് പുതിയ കെട്ടിടം ഒരുക്കുന്നത്.

ടവറിന്റെ യഥാര്‍ഥ പൊക്കം ഇപ്പോള്‍ കൃത്യമായി പറയാന്‍ സാധിക്കില്ലെങ്കിലും നിലവില്‍ ലോകത്തെ ഏറ്റവും പൊക്കം കൂടിയ കെട്ടിടമായ 2,717 അടി പൊക്കമുള്ള ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരം കൂടിയതായിരിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ ഉറപ്പു നല്‍കുന്നു. 2020ല്‍ ദുബായില്‍ നടക്കാനിരിക്കുന്ന ലോക എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണമായിരിക്കും ടവര്‍. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് ടവര്‍ സ്ഥിതി ചെയ്യുക. അന്താരാഷ്ട്ര പരിസ്ഥിതി നിയമങ്ങളും പാലിച്ചുകൊണ്ടു തന്നെയാണ് കെട്ടിട നിര്‍മ്മാണമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു.
ലോകത്തെ ഏറ്റവും പൊക്കം കൂടിയ കെട്ടിടം ഒരുക്കുമ്പോള്‍ അതു വെറും കെട്ടിടമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനും ദുബായ് ദൃശ്യങ്ങള്‍ ആസ്വദിക്കാനും പറ്റുന്ന ഒബ്‌സര്‍വേഷന്‍ ഡക്കുകളും, ഗാര്‍ഡനുകളും കെട്ടിടത്തിനു മുകളിലായി ഒരുക്കുമെന്നാണ് അറിയുന്നത്. എമ്മാര്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനി നിര്‍മ്മിക്കുന്ന ടവറിന് 6500 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ടവര്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുര്‍ജ് ഖലീഫ പോലെ മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വെറും കെട്ടിടമല്ല ടവര്‍ എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നിലത്തേക്ക് ബലമുള്ള കേബിളുകള്‍ കൂടി പാകിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ബാല്‍ക്കണികളില്‍ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുന്നതിന് പച്ചപ്പിന്റെ അകമ്പടിയോടു കൂടിയ ഡെക്കുകളും നിര്‍മ്മിക്കും. 22 ബുട്ടീക്ക് ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ഗ്ലാസ് ബാല്‍ക്കണികള്‍ തുടങ്ങിയവും 4,400 റൂമുകളും ടവറില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Top