ദുബായ്: വെള്ളത്തില്‍ ഒഴുകിനടക്കുന്ന വീടുകളും താമസസ്ഥലങ്ങളുമുള്‍പ്പെടെ ആഡംബരത്തിന്റെയും വിനോദ സഞ്ചാരത്തിന്റേയും പുതിയ ലോകം തുറക്കുകയാണ് ദുബായ്. 27.5 കോടി ഡോളര്‍ ചിലവില്‍ ടുറിസം 11 കിലോമീര്‍ കനാല്‍ നിര്‍മ്മിക്കാനാണ് ദുബായ് തയ്യാറെടുക്കുന്നത്.
മര്‍സായ് ബിസിനസ് ബേ പ്രോജക്ട് എന്നാണ് ഇതിന് നല്‍ിയിരിക്കുന്ന പേര്. ഒഴുകി നടക്കുന്ന റെസ്റ്റോറന്റുകളും 15 ഏക്കര്‍ ദൈര്‍ഘ്യമുള്ള സൂപ്പര്‍ പൂന്തോട്ടവും ഉള്‍പ്പെടുന്ന ഈ പദ്ധതിയില്‍ ആഡംബര ബോട്ടുകളുമുണ്ട്. സര്‍ക്കാര്‍ സ്ഥാപനമായ ദുബായ് ഹോള്‍ഡിങ്ങാണ് മര്‍സായ് ബിസിനസ് ബേ പ്രോജക്ടിന് പിന്നില്‍.
2023ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് ദുബായ് ഹോള്‍ഡിങ് വ്യക്തമാക്കിയിട്ടുള്ളത്. ദുബായ് ക്രീക്കിന്റെ തുടര്‍ച്ചയായാണ് ഈ പദ്ധതി നിര്‍മ്മിക്കുന്നത്. സ്വകാര്യ മേഖലയില്‍ വീടുകള്‍ക്കും ടൂറിസം പദ്ധതികള്‍ക്കും ഇവിടെ ഇടം ലഭിക്കും. പദ്ധതിയുടെ ഭൂരിപക്ഷം വിശദാംശങ്ങളും പുറത്തുവിടാന്‍ ദുബായ് ഹോള്‍ഡിങ് തയ്യാറായിട്ടില്ല.
യു.എ.ഇയിലെ ആദ്യ ജലവീടുകളായിരിക്കും ഇതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഒഴുകി നടക്കുന്ന റെസ്റ്റോറന്റുകളിലേക്കും ഷോപ്പിങ് സെന്ററുകളിലേക്കും പ്രവേശിക്കാവുന്ന തരത്തിലാകും വീടുകള്‍ സ്ഥാപിക്കുക. എല്ലാവിധത്തിലുള്ള വിനോദ സൗകര്യങ്ങളും ഇവിടെയുണ്ടാകും.
ഇരുനിലകളിലായുള്ള ജലവീടുകള്‍ക്ക് പുറത്തേയ്ക്ക് തുറക്കുന്ന ടെറസ്സുകളും വിശാലമായ കിടപ്പുമുറികളുമുണ്ടാകും. രണ്ടുകോടി ടൂറിസ്റ്റുകളെ എത്തിക്കുവാന്‍ ദുബായ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ള 2020ല്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് ദുബായ് ഹോള്‍ഡിങ്ങിന്റെ ചെയര്‍മാന്‍ മൊഹമ്മദ് അബ്ദുള്ള അല്‍ഗെര്‍ഗാവി പറഞ്ഞു.