ദുബായ്: വിശുദ്ധ റംസാന്‍ മാസത്തില്‍ ഇതാദ്യമായി ദുബായ് നഗരത്തില്‍ മദ്യനിരോധനം നീക്കി. പകല്‍ സമയത്താണ് നേരത്തെ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. വിനോദസഞ്ചാരികളുടെ വരവും മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനവും കണക്കിലെടുത്താണ് ദുബായ് ഭരണകൂടത്തിന്‍റെ തീരുമാനം. എന്നാല്‍ ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണമുണ്ടാകും. ഇത് സംബന്ധിച്ച് ദുബായ് ടൂറിസം വകുപ്പ് ഹോട്ടല്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ദുബായില്‍ ഭൂരിഭാഗം മദ്യശാലകളും ഹോട്ടലുകളുമായി ബന്ധപ്പെടുത്തിയവയാണ്. വിദേശ സഞ്ചാരികള്‍ റംസാനുമായി സഹകരിക്കണമെന്ന് ദുബായ് എമിറേറ്റ്സ് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം മദ്യം ഉപഭോഗത്തിന്‍റെ കാര്യത്തില്‍ കര്‍ശനം നിയന്ത്രണം നിലനിന്നിരുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് പുറമെ നികുതി ഇനത്തില്‍ ലഭിക്കുന്ന വരുമാനവും ദുബായ് അധികൃതരെ മദ്യവില്‍പ്പന അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നു.
30 ശതമാനം മുനിസിപ്പാലിറ്റി ടാക്സാണ് മദ്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ 50 ശതമാനം ഇറക്കുമതി നികുതിയും ചുമത്തുന്നു. ദുബായില്‍ മദ്യപാനം ചിലവേറിയതാണ്. എന്നാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ കുറഞ്ഞ വിലയ്ക്ക് മദ്യം ലഭ്യമാകും. അതേസമയം നികുതിയൊന്നും ദുബായില്‍ മദ്യഉപഭോഗം ഒട്ടും കുറക്കുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. റമദാന്‍ കാലത്ത് 10 ലക്ഷത്തിനടുത്ത് സന്ദര്‍ശകര്‍ ദുബായിലെത്തുമെന്നാണ് കരുതുന്നത്.