കണ്ണൂര്‍ സ്വദേശിയുണ്ടാക്കിയ വാഹനാപകടത്തില്‍ പാകിസ്ഥാന്‍ ബാലികയ്ക്ക് ഒന്നരക്കോടി രൂപനഷ്ടപരിഹാരം

ഷാര്‍ജ: സ്‌കൂള്‍ കുട്ടിയുമായി മാതാവ് റോഡ് മുറിച്ച് കടക്കവെ ഉണ്ടായ വാഹനാപകടത്തില്‍ പാകിസ്ഥാന്‍ ബാലികയ്ക്ക് ഒന്നരക്കോടി ഇന്ത്യന്‍ രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ദുബായി കോടതി വിധിച്ചു.
ഷാര്‍ജയിലെ അല്‍ നഹദയില്‍വെച്ച്  2014 ഡിസംബര്‍ മാസത്തിലാണ് പാകിസ്ഥാന്‍ ഇസ്ലാമാബാദ് സ്വദേശിയും ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അമാന്‍ അഹമ്മദ് മുഹമ്മദിന് കണ്ണൂര്‍ മയ്യില്‍ സ്വദേശി ഷെരീഫ് പുതിയപറമ്പത്ത് ഉണ്ടാക്കിയ വാഹനാപകടത്തില്‍ സാരമായി പരിക്ക് പറ്റിയത്. മൂടല്‍ മഞ്ഞ് കാരണം കുട്ടിയെ കണ്ടില്ലെന്നും ബസ് തട്ടിയതിന ്‌ശേഷമാണ് അിറഞ്ഞതെന്നുമാണ് ഷെരീഫ് കോടതിയില്‍ പറഞ്ഞത്. ഷെരീഫിനെ ആയിരം ദിര്‍ഹം പിഴചുമത്തി ഷാര്‍ജ ട്രാഫിക് കോടതി വിട്ടയക്കുകയായിരുന്നു.
ഇതിനെതിരെ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവ് മുഹമ്മദ് റാഖിബ് പത്ത്‌ലക്ഷം യു എ ഇ ദിര്‍ഹം ആവശ്യപ്പെട്ട് അലയന്‍സ് ഇന്‍ഷ്വറന്‍സിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഷ്ടപ്പെട്ട പഠനം ഭാവിജീവിതം മുതലായവയെ അടിസ്ഥാനമാക്കി ആവശ്യപ്പെട്ട തുകതന്നെ അനുവദിച്ച് കിട്ടാന്‍ കേസില്‍ ഹാജരായ അഡ്വ: അലി ഇബ്രാഹീം വാദിച്ചു. തുടര്‍ന്ന്്് ദുബായി കോടതി എട്ട് ലക്ഷം ദിര്‍ഹവും ഒന്‍പത് ശതമാനം പ്രതിഫലവും കോടതി ചെലവുകളും നല്‍കാന്‍ വിധിക്കുകയായിരുന്നു. ഒന്നരക്കോടി ഇന്ത്യന്‍  രൂപയ്ക്ക് തുല്യമായ തുകയാണിത്.

Top