സലാലയില്‍ ജൂണ്‍ മുതല്‍ ആരംഭിക്കുന്ന മഴക്കാല സീസണായ ഖരീഫ് സീസണ്‍ കാലത്ത് കൂടുതല്‍ സര്‍വിസ് നടത്താന്‍ ഫൈ്ള ദുബൈ തീരുമാനിച്ചു. സലാല-ദുബൈ റൂട്ടിലാണ് ഫൈ്ള ദുബൈ സര്‍വിസ് നടത്തുക. സീസണ്‍ കാലത്ത് ദിവസവും മൂന്നോ നാലോ സര്‍വിസുകള്‍ നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. തിരക്കനുസരിച്ചായിരിക്കും സര്‍വിസുകള്‍ നിശ്ചയിക്കുന്നത്. ഇപ്പോള്‍ ദുബൈയില്‍നിന്ന് സലാലയിലേക്കും തിരിച്ചും ദിവസേന ഓരോ സര്‍വിസുകളാണ് കമ്പനി നടത്തുന്നത്.
ആഴ്ചയില്‍ ഏഴു സര്‍വിസുകള്‍ നടത്തും. ഒമാനും ദുബൈക്കുമിടയില്‍ നടത്തുന്ന സര്‍വിസുകള്‍ക്ക് വന്‍ ഡിമാന്‍ഡുള്ളതായി ഫൈ്ള ദുബൈ അധികൃതര്‍ പറഞ്ഞു.
വിനോദസഞ്ചാരികള്‍ മാത്രമല്ല, നിരവധി ബിസിനസുകാരും ഈ സെക്ടറില്‍ യാത്രചെയ്യുന്നുണ്ട്. ഒമാന്‍ യു.എ.ഇയുടെ അടുത്ത വാതിലാണെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിനോദസഞ്ചാരത്തിന്‍െറയും വ്യാപാരത്തിന്‍െറയും നീണ്ടകാലത്തെ ചരിത്രമുണ്ടെന്നും അധികൃതര്‍ പറഞ്ഞു.ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ഖത്തര്‍ എയര്‍വേസും സലാലയിലേക്ക് സര്‍വിസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്