ദുബൈ ഗവർമെന്റിന് കീഴിലെ ആശൂപത്രികളിലെ രോഗികൾ വിദ്ഗദ ചികിത്സയ്ക്ക് ഇനി മെഡ്‌യോർ ആശൂപത്രിയിലേക്ക്

ഡി എച്ച് എ വി പി എസ് ഹെൽത്ത് കെയർ ധാരണാപത്രം ഒപ്പിട്ടു.
ദുബൈ : ഗൾഫ് മേഖലയിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ വി പി എസ് ഹെൽത്ത് കെയർ, ദുബൈ ഗവർമെന്റിന് കീഴിലെ ദുബൈ ഹെൽത്ത് അതോറിറ്റിയുമായി (ഡി എച്ച് എ ) ധാരണാപത്രം ഒപ്പിട്ടു. ഇതനുസരിച്ച്, ദുബൈ ആരോഗ്യ വകുപ്പിന് കീഴിലെ ആശൂപത്രികളിലെ രോഗികൾക്ക് ഇനി, വിദഗ്ദ ചികിത്സകൾക്കായി വി പി എസ് ഗ്രൂപ്പിന് കീഴിലെ ദുബൈയിലെ മെഡ്‌യോർ ആശൂപത്രിയുടെ സേവനം പ്രയോജനപ്പെടുത്താം.

ഇതോടെ, സ്വകാര്യ മേഖലയിലെ സ്‌പെഷ്യാലിറ്റി ആശൂപത്രികളുടെ ആധുനിക ചികിത്സാ സംവിധാനങ്ങളുടെ ഗുണം ഇനി, ദുബൈയിലെ സർക്കാർ ആശൂപത്രികളിൽ ചികിത്സ തേടുന്നവർക്കും ലഭിക്കും. ഇതോടൊപ്പം, വി പി എസിന് കീഴിലെ രാജ്യാന്തര നിലവാരമുള്ള ഡോക്ടർമാരുടെ സേവനവും പരിചരണവും രോഗികൾക്ക് ലഭിക്കും. ഡി എച്ച് എ ചെയർമാനും ഡയറക്ടർ ജനറലുമായ ഹുമൈദ് അൽ ഖതാമിയും വി പി എസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലും തമ്മിലാണ് ഇതുസംബന്ധിച്ച ധരണാപത്രം ഒപ്പുവെച്ചത്. ഈ സഹകരണ കരാർ അനുസരിച്ച്, മെഡ്‌യോർ ആശൂപത്രിയിലെത്തുന്ന രോഗികൾക്കും ആവശ്യമെങ്കിൽ, വിദ്ഗദ ചികിത്സകൾക്ക് ദുബൈ ഗവർമെന്റിന് കീഴിലെ ആശൂപത്രികളുടെ സേവനവും ഉപയോഗിക്കാം. ദുബൈയിലെ താമസക്കാരുടെ ക്ഷേമത്തിനും ആയുരാരോഗ്യത്തിനുമാണ് ഹെൽത്ത് അതോറി പ്രഥമ പരിഗണന നൽകുന്നതെന്നും അതിനാലാണ് ഇത്തരത്തിൽ സ്വകാര്യ മേഖലയുടെ കൂടി ചികിത്സാ സഹകരണം ഉറപ്പാക്കുന്നതെന്ന് ഹുമൈദ് അൽ ഖതാമി പറഞ്ഞു. അതേസമയം, എല്ലാവർക്കും മികച്ച ആരോഗ്യ പരിപാലനവും സേവനവും എന്ന ഗവർമെന്റ് ലക്ഷ്യം നിറവേറ്റാൻ ഈ പ്രൈവറ്റ്പബൽക് സഹകരണം വഴി സാധ്യമാകുമെന്ന് വി പി എസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ബർദുബൈയിൽ അമേരിക്കൻ കോൺസുലേറ്റിന് സമീപമാണ്, 24 മണിക്കൂർ പ്രവർത്തിക്കുന്ന മെഡ്‌യോർ മൾട്ടി സ്‌പെഷ്യാലിറ്റി ഫാമിലി ആശൂപത്രി പ്രവർത്തിക്കുന്നത്.
പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ വി പി എസ് ഹെൽത്ത് കെയർ, ദുബൈ ഗവർമെന്റിന് കീഴിലെ ദുബൈ ഹെൽത്ത് അതോറിറ്റിയുമായി (ഡി എച്ച് എ ) ധാരണാപത്രം ഒപ്പിട്ടപ്പോൾ. ഡി എച്ച് എ ചെയർമാനും ഡയറക്ടർ ജനറലുമായ ഹുമൈദ് അൽ ഖതാമിയും വി പി എസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലുമാണ് ധരണാപത്രം ഒപ്പുവെച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top