സ്വന്തം ലേഖകൻ
പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ വി പി എസിന് കീഴിലെ ദുബായ് ബർജീൽ സ്‌പെഷ്യാലിറ്റി ഫോർ അഡ്‌വാൻസഡ് സർജറി ആശുപത്രിക്ക് രാജ്യാന്തര പുരസ്‌ക്കാരം ലഭിച്ചു. മെഡിക്കൽ ട്രാവൽ, മെഡിക്കൽ ടൂറിസം, ഹെൽത്ത് ടൂറിസം എന്നീ മേഖലകളിലെ മികച്ച പ്രകടനത്തിനാണ് ഈ രാജ്യാന്തര അംഗീകാരം ലഭിച്ചത്. സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന ചടങ്ങിൽ, ദുബായ് ബർജീൽ ആശൂപത്രിയെ,സ്‌പെഷ്യലിസ്റ്റ് ഇന്റർനാഷ്‌നൽ പേഷ്യന്റ് ഹോസ്പ്പിറ്റൽ ഓഫ് ദി ഇയർ
?ആയി തിരഞ്ഞെടുത്തു.
ലണ്ടൻ കേന്ദ്രമായ പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ദി ഇന്റർനാഷ്‌നൽ മെഡിക്കൽ ട്രാവൽ ജേർണലാണ് (ഐ എം ടി ജെ ) ബഹുമതിയ്ക്ക് തിരഞ്ഞെടുത്തത്. സ്‌പെയിനിൽ നടന്ന ഐ എം ടി ജെയുടെ വാർഷിക അവാർഡ് ദാനചടങ്ങിൽ വെച്ച് പുരസ്‌ക്കാരം സമ്മാനിച്ചു. വി പി എസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ദുബായ്‌വടക്കൻ മേഖലയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഡോ. ഷാജിർ ഗഫാർ അവാർഡ് ഏറ്റുവാങ്ങി. ട്രാവൽ ജേർണൽ ചെയർമാൻ കെയ്ത് പോൾറാഡ് അവാർഡും പ്രശംസാപത്രവും സമ്മാനിച്ചു. ആരോഗ്യ മേഖലയിൽ ആധുനിക രീതിയിലുള്ള മികച്ച ചികിത്സകൾക്കുള്ള രാജ്യാന്തര കേന്ദ്രമായി മുന്നേറാനുള്ള തങ്ങളുടെ ആത്മാർഥമായ പരിശ്രമത്തിനുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് വി പി എസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. നേരത്തെ, വേൾഡ് ഹെൽത്ത് ടൂറിസം കോൺഗ്രസിന്റേത് ഉൾപ്പടെയുള്ള മറ്റു രാജ്യാന്തര ബഹുമതികളും ദുബായ് ബർജീൽ ആശൂപത്രിയ്ക്ക് ലഭിച്ചിരുന്നു.
ഫോട്ടോകാപ്ഷൻ
വി പി എസ് ഹെൽത്ത് കെയർ ഗ്രൂപ്പ് കീഴിലെ ദുബായ് ബർജീൽ ആശുപത്രിക്ക് ലഭിച്ച, ദി ഇന്റർനാഷ്‌നൽ മെഡിക്കൽ ട്രാവൽ ജേർണലിന്റെ രാജ്യാന്തര പുരസ്‌ക്കാരം, ഗ്രൂപ്പ് ദുബായ്‌വടക്കൻ മേഖല സിഇഒ ഡോ. ഷാജിർ ഗഫാർ ഏറ്റുവാങ്ങുന്നു.