വി.ഐ.പി സംരക്ഷണത്തില്‍ സ്തുത്യര്‍ഹ സേവനവുമായി ദുബൈ പൊലീസിന്‍െറ വനിതാസംഘം. 2015ല്‍ നിലവില്‍ വന്ന വനിതാ സുരക്ഷാസേന 523ഓളം പ്രമുഖ വ്യക്തികള്‍ക്കാണ് ഇതുവരെ സംരക്ഷണമൊരുക്കിയത്.
1000ഓളം പരിപാടികളുടെ വിജയത്തിന് പിന്നിലും ഇവരുടെ സേവനമുണ്ടായിരുന്നു. കടുത്ത പരിശീലനത്തിനൊടുവിലാണ് ഇവരെ നിയമിക്കുന്നതെന്ന് ഡിപാര്‍ട്മെന്‍റ് ഓഫ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് എമര്‍ജന്‍സി സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ ഗായിതി പറഞ്ഞു.
പരിശീലനത്തിനായി ആധുനിക സാങ്കേതികവിദ്യയുടെ സഹായവും തേടുന്നുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ഇത് അവരെ സജ്ജരാക്കുന്നു. കായികക്ഷമതയില്‍ പുരുഷന്മാരോട് കിടപിടിക്കുന്ന വനിതകളെയാണ് സേനയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഷൂട്ടിങ്ങിലും ഫൈറ്റിങ്ങിലും ഇവര്‍ക്ക് പരിശീലനം നല്‍കുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളോട് മല്ലിട്ട് കാറുകളും മോട്ടോര്‍ബൈക്കുകളും ഓടിക്കാനും ഇവരെ പരിശീലിപ്പിക്കുന്നു. വി.ഐ.പി വാഹനങ്ങള്‍ക്ക് അകമ്പടി സേവിക്കാന്‍ വനിതാസംഘത്തെ നിയോഗിച്ചുവരുന്നുണ്ട്. മോട്ടോര്‍ ബൈക്ക് ഓടിക്കുന്ന സംഘത്തില്‍ 15 അംഗങ്ങളാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.