സ്വന്തം ലേഖകൻ
ഡബ്ലിൻ: ഡബ്ലിനിലും കോർക്കിലും വാഹനഗതാഗതം തടസപ്പെടുത്തി ഗതാഗതക്കുരുക്ക്. മണിക്കൂറുകളോളം ഇവിടെയുണ്ടായ ഗതാഗതക്കുരുക്ക് യാത്രക്കാരെ അടക്കം വലച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് വെസ്റ്റ് ബൗണ്ടിലെ എൻ 4 റോഡിൽ കനത്ത ഗതാഗതക്കുരുക്ക് ഉണ്ടായത്. ഇതേ തുടർന്നു, ഡബ്ലിനിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.
ജംഗ്ഷൻ നാലിലെ ന്യൂകാസ്റ്റിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് ഡബ്ലിനിലും കോർക്കിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. അഞ്ചു അഗ്നിരക്ഷാ ട്രക്കുകളും, ഒരു ആംബുലൻസും അപകടമുണ്ടായ സ്ഥലത്ത് എത്തിയിരുന്നു. ഇവരാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നത്.
അപകടത്തെ തുടർന്ന് എൻ 4 ഗ്രിഡ് ലോക്ക് ചെയ്തിട്ടുണ്ട്. എം 50 തുറന്നു നൽകും ഈ റോഡ് വീണ്ടും ഗതാഗതത്തിനായി തുറക്കും വരെ. നാലു വാഹനങ്ങൾ ഉൾപ്പെട്ട അപകടം എൻ 4 ൽ കഴിഞ്ഞ ദിവസം വൈകിട്ട് 2.35 നാണ് ഉണ്ടായതെന്നാണ് ഗാർഡായ്ക്കു ലഭിച്ച വിവരം.
ഗുരുതരമല്ലാത്ത പരിക്കേറ്റ രണ്ടു പേരെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരതരമല്ലെന്നാണ് ഗാർഡായി ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.