സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് പുതുതായി നിർമിക്കുന്ന ആയിരം വീടുകളിൽ മൂന്നെണ്ണം അപ്പാർട്ട്‌മെന്റുകളുടെ രീതിയിലുള്ള ക്വാർട്ടേഴ്‌സുകളെന്നു റിപ്പോർട്ട്. ഡബ്ലിൻ സിറ്റി കൗൺസിൽ പുറത്തു വിട്ട കണക്കുകൾ പ്രകാരമാണ് ഇപ്പോൾ പുതിയ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
രാജ്യത്ത് ഇപ്പോൾ നിർമിക്കുന്ന 1077 വീടുകളിൽ 788 എണ്ണം അപ്പാർട്ട്‌മെന്റുകളുടെ മാതൃകയിലാണ് നിർമിക്കുന്നത്. ഒരു ഗ്രൂപ്പിൽ പത്തു യൂണിറ്റുകൾ വീതം അടങ്ങിയ കെട്ടിടങ്ങളാണ് നിർമിക്കാൻ അധികൃതർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് ഏതാണ്ട് 22 സ്ഥലങ്ങളിലായാണ് രാജ്യത്തെ അപ്പാർട്ട്‌മെന്റ് പദ്ധതി തയ്യാറാക്കുന്നത്. ഹോംലെസ് ആളുകൾക്കു പദ്ധതിയുടെ ഗുണം ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇപ്പോൽ സർക്കാർ കൂടുതൽ വീടുകൾ നിർമിക്കുന്നതിനു പദ്ധതി അണിയറയിൽ ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, അപ്പാർട്ട്‌മെന്റുകളുടെ നിരക്ക് അപ്രതീക്ഷിതമായി വർധിച്ചത് രാജ്യത്തെ കെട്ടിട നിർമാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ഇത്തരത്തിൽ ശക്തമായ നിൽക്കുന്ന പല മേഖലകളിലും രാജ്യത്ത് ചിലവേറുന്നതു മൂലം നിർമാണം പലപ്പോഴും നിർത്തി വയ്‌ക്കേണ്ട സാഹചര്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് പുതുതായി നിർമിച്ച അപ്പാർട്ട്‌മെന്റുകളുടെ വിൽപനയ്ക്കായി ഈ അപ്പാർട്ട്‌മെന്റിന്റെ വില വിവരങ്ങൾ അടങ്ങിയ കത്ത് കഴിഞ്ഞ ദിവസം അധികൃതർ പുറത്തു വിട്ടിരുന്നു. പുതുതായി നിർമിച്ച പതിനാറ് അപ്പാർട്ട്‌മെന്റുകളാണ് ഇപ്പോൾ വിൽപനയ്ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടു ഡെവലപ്‌മെന്റ് പ്ലോട്ടുകളിലായാണ് ഇപ്പോൾ ഈ അപ്പാർട്ട്‌മെന്റുകൾ വിൽപനയ്ക്കായി ഒരുക്കിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതി മന്ത്രി കഴിഞ്ഞ ഡിസംബറിൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം കെട്ടിടങ്ങളും, ഫഌറ്റുകളും അപ്പാർട്ട്‌മെന്റുകളും നിർമിക്കുന്നതിനു പുതിയ മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ട്. ഇത് ഫഌറ്റുകളും കെട്ടിടങ്ങളും നിർമിക്കുന്നതിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിന്റെ അടിസ്ഥാനത്തിലാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു