ഡബ്ലിന്‍: രാജ്യത്തെ ഭവന രഹിതര്‍ക്ക് ഗ്രാമപ്രദേശങ്ങളില്‍ ശരത്‌കാലത്തിനു മുന്‍പ് വീടുകള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലെന്നു റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏതാണ്ട് നൂറിലേറെ കുടുംബങ്ങളെയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ മാറ്റി പാര്‍പ്പിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
റൂറല്‍ റീലൊക്കേഷന്‍ സ്‌കീമാണ് സര്‍ക്കാര്‍ ഇതിനായി ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ നഗരങ്ങളില്‍ കഴിഞ്ഞു കൂടുന്ന ഭവന രഹിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാജ്യത്തെ ഭവന രഹിതരായ ആളുകള്‍ക്കു സാമൂഹികമായ ബഹിഷ്‌കരണം നേരിടേണ്ടി വരുന്നതായും നേരത്തെ ചേര്‍ന്ന പാര്‍ലമെന്റ് ക്യാബിനറ്റ് സബ് കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തില്‍ സാമൂഹികമായ പുറന്തള്ളല്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന സ്‌കീം ഏത് രീതിയില്‍ വര്‍ക്ക് ചെയ്യും എന്നത് സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ചകളാണ് ഇപ്പോള്‍ സീനിയര്‍ ഒഫീഷ്യല്‍സിനിടയില്‍ നടക്കുന്നത്. രാജ്യത്തെ ഹോം ലെസ് സര്‍വീസ് കോ ഓര്‍ഡിനേറ്റ് ചെയ്യുന്നതിനായി സിറ്റി ആന്‍ഡ് കണ്‍ട്രി മാനേജര്‍ അസോസിയേഷന്‍, എച്ച്‌എസ്‌ഇ, ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ എന്നിവര്‍ക്കൊപ്പം പ്രാദേശി ഭരണ സംവിധാനങ്ങളും ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങുന്നുണ്ട്.
..