ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നവംബര്‍ 13,14,15 തിയതികളില്‍ ദമ്പതികള്‍ക്ക് വേണ്ടിയുള്ള ധ്യാനവും, നവംബര്‍ 20,21,22 തിയതികളില്‍ യുവജന കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നു .
ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ദമ്പതികള്‍ക്കുവേണ്ടി മൂന്നു ദിവസത്തെ ധ്യാനം നവംബര്‍ 13,14,15 തിയതികളിലും,യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ധ്യാനം നവംബര്‍ 20,21,22 തീയതികളിലും Church of Incarnation,Fettercairn,Tallaght യില്‍ വച്ച് നടത്തപ്പെടുന്നു.രണ്ടു ധ്യാനങ്ങളോടൊപ്പവും കൌണ്‍സിലിംഗ് സൌകര്യവും ഉണ്ടായിരിക്കുന്നതാണ്.
പ്രശസ്ത മന:ശാസ്ത്ര പണ്ഡിതനും ,ബൈബിള്‍ വിശാരദനുമായ ഡോ.റവ.ഫാ.കുര്യന്‍ പുരമടത്തിലാണ് ( Counseling sPychologist , Director Pastoral Cetnre PMOC Calicut) ദമ്പതികളുടെ ധ്യാനവും കൌണ്‍സിലിങ്ങും ,യുവജന കണ്‍വെന്‍ഷനും നയിക്കുന്നത്
ശാസ്ത്രീയമായ സമീപനങ്ങളില്‍ കൂടി ദാമ്പത്യജീവിതത്തെ വിലയിരുത്തുകയും ദൈവീകദര്‍ശനങ്ങളില്‍ അടിയുറച്ച് മുന്നേറാനും ദമ്പതികളെ ഒരുക്കുകയാണ് സെമിനാറിന്റെ ഉദ്ദേശ്യം.
ക്രൈസ്തവീകതയുടെ മുല്യങ്ങളും ധാര്‍മ്മികതയും ഉള്‍ക്കൊണ്ട് രണ്ടു സംസ്‌കാരങ്ങളേയും ഇഴചേര്‍ത്ത് നമ്മുടെ യുവജനത്തിനു കുടുംബത്തിന്റേയും കുടുംബബന്ധങ്ങളെയുംകുറിച്ചുളള ക്രൈസ്തവാധിഷ്ടിതമായ അറിവും ഉള്‍ക്കാഴ്ചയും നേടുക എന്ന ലക്ഷ്യത്തോടെയാണ് യുവജനകണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ യുവതി യുവാക്കളേയും കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാര്‍ അഭ്യര്‍ഥിച്ചു
13നു വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 9.30 വരെയും ,14,15 ശനി ,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് ദമ്പതികളുടെ ധ്യാനം നടക്കുന്നത് .
യുവജന കണ്‍വെന്‍ഷന്‍ 20 നു വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 9.30 വരെയും ,21,22 ശനി ,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ ആയിരിക്കും.
അയര്‍ലണ്ടിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി 100 ദമ്പതികള്‍ക്കും ,100 യുവതി യുവാക്കള്‍ക്കുമാണ് നിശ്ചിത ധ്യാനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.ദമ്പതികള്‍ക്ക് 50 യൂറോയാണ് രജിസ്‌ട്രേഷന്‍ ഫീസ്. യുവജനകണ്‍വെന്‍ഷന് 20 യൂറോയും.യുവജനകണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ സീനിയര്‍ സെര്‍ട്ട് മുതല്‍ 22 വയസ്സ് വരെയുള്ളവര്‍ ആയിരിക്കണം.രണ്ടു ധ്യാനങ്ങളും താമസ്സിച്ചുള്ള ധ്യാനങ്ങളായിരിക്കുകയില്ല.
ദമ്പതി യുവജന ധ്യാനങ്ങളില്‍ പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായും താല്പര്യമുള്ള ദമ്പതികളും,യുവതി യുവാക്കളും സഭയുടെ വെബ് സൈറ്റായ www.്യെൃo malabar.ie ല്‍online registration എത്രയും വേഗം ചെയ്യേണ്ടതാണെന്നും സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)