ഡബ്ലിന്‍: രാജ്യത്തെ ഹോംലെസ് സര്‍വീസില്‍ കുറ്റകരമായ രീതിയില്‍ ഐറിഷ് നോണ്‍ ഐറിഷ് വേര്‍തിരിവു നില നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡബ്ലിനിലെ കത്തോലിക്കേറ്റ് ആര്‍ച്ച് ബിഷപ്പ്‌സ് അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചുള്ള സൂചനകള്‍ ലഭിച്ചത്. അയര്‍ലന്‍ഡ് സ്വദേശികളല്ലാത്ത ഹോംലെസ് ആളുകളുടെ അപേക്ഷകള്‍ സ്വീകരിക്കാതിരിക്കുകയോ, അപേക്ഷകളില്‍ തീരുമാനം എടുക്കുന്നത് വൈകിപ്പിക്കുകയോ ചെയ്യുകയാണ് ഹോംലെസ് അധികൃതര്‍ ചെയ്യുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പഠന റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നു ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ പാര്‍ലമെന്റ് സര്‍വീസ് ഇവര്‍ക്കു നേരെ വിവിധ പ്രശ്‌നങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സാധിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, സോഷ്യല്‍ ഹൌസിങ് വഴി അപേക്ഷ നല്‍കുന്ന കാര്യത്തില്‍ അയര്‍ലന്‍ഡ് സ്വദേശികളല്ലാത്തവര്‍ വിമുഖത കാട്ടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോള്‍ അയര്‍ലന്‍ഡ് സ്വദേശികളല്ലാത്തവര്‍ക്കു ഹോംലെസ് വിഭാഗത്തില്‍ നിന്നു വേര്‍തിരിവുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
എന്നാല്‍, നിലവില്‍ ഹോംലെസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ചോദ്യാവലിയില്‍ പുതിയ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്ര വര്‍ഷം രാജ്യത്ത് താമസിച്ചു, രാജ്യത്ത് എത്തിയ വര്‍ഷം ഏത് തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രോസ് കെയറിലെ എംപ്ലോയിമാരില്‍ ഒരാള്‍ ചോര്‍ത്തിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍, ഇതേപ്പറ്റി പ്രതികരിക്കാന്‍ ഇനിയും ചാരിറ്റി ഓര്‍ഗനൈസേഷന്‍ തയ്യാറായിട്ടില്ല.