കഴിഞ്ഞ വര്‍ഷം ഹോംലെസ് എക്‌സിക്യുട്ടീവിനു ലഭിച്ചത് നൂറിലേറെ പരാതികള്‍; ഭക്ഷണവും വെള്ളവും താമസവും പരാതിക്കിടയാക്കി

ഡബ്ലിന്‍: രാജ്യത്തെ വീടില്ലാത്തവര്‍ക്കു താമസ സൗകര്യം ഒരുക്കി നല്‍കുന്ന ഹോംലെസ് എക്‌സിക്യുട്ടീവിനു കഴിഞ്ഞ വര്‍ഷം മാത്രം ലഭിച്ചത് നൂറിലേറെ പരാതികള്‍. ആളുകള്‍ക്കു താമസ സൗകര്യം ഒരുക്കി നല്‍കിയ ഹോട്ടലുകളെക്കുറിച്ചും, ഇവിടുത്തെ ബെഡിനെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചുമാണ് ഇപ്പോള്‍ അധികൃതര്‍ക്കു കൂടുതലും പരാതികള്‍ ലഭിച്ചിരിക്കുന്നത്.
ആരോഗ്യവും, സുരക്ഷയും, സാമൂഹിക വിരുദ്ധരുടെ പെരുമാറ്റവും കുട്ടികളുടെ സുരക്ഷയും അടക്കമുള്ള പ്രശ്‌നങ്ങളിലാണ് പ്രധാനമായും ഹോംലെസ് ആളുകള്‍ പരാതി നല്‍കിയിരിക്കുന്നത്. 800 കുടുംബങ്ങളാണ് ഇത്തരത്തില്‍ രാജ്യത്ത് ഹോംലെസ് സഹായം നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഹോംലെസ് കുടുംബങ്ങള്‍ക്കു നല്‍കിയ മുറികളില്‍ മൈസ്, പാറ്റ, മോശം ബെഡുകള്‍, മെത്തകളില്‍ രക്തക്കറ കണ്ടെത്തിയതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ചില സ്ഥലങ്ങളില്‍ നല്‍കിയ താമസ സൗകര്യം ചുളിഞ്ഞതാണെന്നും, നന്നവും ഈര്‍പ്പവുമുള്ളതാണെന്നും, മോശവും സുരക്ഷിതത്വം കുറഞ്ഞതുമാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പുകവലിയും, ലഹരിമരുന്നുകളുടെ ഉപയോഗവുമുള്ള സ്ഥലങ്ങളില്‍ താമസ സൗകര്യം ഒരുക്കിയതു താമസക്കാര്‍ക്കു സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടാകുന്നതിനു ഇടയാക്കിയിട്ടുണ്ട്. ഇതോടൊപ്പം മറ്റു മുറികളിലെ താമസക്കാരുടെ മോശം പെരുമാറ്റവും ഹോംലെസ് ആളുകള്‍ക്കു മാനസികാഘാതം ഉണ്ടാക്കുന്നുണ്ടെന്ന പരാതിയും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

Top