വീടു വിലയിൽ വ്ൻ വർധനവെന്ന് റിപ്പോർട്ടുകൾ; സാധാരണക്കാരെയും കുടിയേറ്റക്കാരെയും ബാധിക്കും

സ്വന്തം ലേഖകൻ

ഡബ്ലിൻ:പുതുതായി നിർമ്മിക്കപ്പെട്ട വീടുകൾക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശരാശരി 43,000 യൂറോയുടെ വർദ്ധനയെന്ന് കണക്കുകൾ.ഏകദേശം 20% വർദ്ധനയാണ് ഇത് എന്ന് പ്രോപ്പർട്ടി പ്രൈസ് രജിസ്റ്റർ പറയുന്നു.2017 ജനുവരി 1 മുതൽ വീടു വാങ്ങുന്നവർ വീടിന്റെ 10% മാത്രം ഡെപ്പോസിറ്റ് നല്കിയാൽ മതി എന്ന സെൻട്രൽ ബാങ്ക് നയം ആശ്വാസമാകുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷം വീടുകൾ വാങ്ങിച്ചവർക്ക് ആകെ തുകയിൽ റ്റാക്‌സ് റീഫണ്ട് ക്രഡിറ്റ് കഴിഞ്ഞുള്ള തുക കണക്കിലെടുക്കുമ്പോൾ കടന്നുപോകുന്ന വർഷത്തെക്കാൾ ലാഭം ലഭിക്കുമെന്നാണ് ഭവനമേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെ കണ്ടെത്തൽ.
നിലവിൽ ബിൽഡർമാർ എല്ലാ സൗകര്യമങ്ങളുമടങ്ങുന്ന വലിയ വീടുകൾ മാത്രമാണ് നിർമ്മിക്കുന്നത് എന്നത് ആദ്യമായി വീടു വാങ്ങുന്നവരെ വലയ്ക്കുന്നതായാണ് വിദഗ്ദ്ധർ പറയുന്നത്. തങ്ങൾക്ക് മുടക്കാവുന്നതിലും വലുതാണ് വീടുകളുടെ വില എന്നറിയുന്നതോടെ ഇവർ പുതിയ വീടുകൾക്കുള്ള മോഹം ഉപേക്ഷിക്കുന്നു.ആർക്കും വാങ്ങാൻ കഴിയാത്ത വീടുകൾ നിർമ്മിക്കുന്നത് എന്തിനാണ് എന്നാണ് ചോദ്യമുയരുന്നത്.
വീടുകൾ നിർമ്മിക്കുന്നതിലെ വേഗമില്ലായ്മയും ഭവനപ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കാൻ വർഷം 25,000 വീടുകളെങ്കിലും നിർമ്മിക്കണം. എന്നാൽ ഈ വർഷം തീരാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ വെറും 10,500 വീടുകളുടെ പണി പൂർത്തിയാക്കാനേ കഴിഞ്ഞിട്ടുള്ളു. അതേസമയം ഡബ്ലിൻ വിട്ടു മറ്റു മേഖലകളിലേക്ക് സ്ഥലം മാറുന്നവരുടെ എണ്ണത്തിലും ഏറെ വർദ്ധനവ് അനുഭവപ്പെടുന്നുണ്ട്.ദ്രോഗഡ,കിൽകോക്ക്,ബ്രേ,നേസ് അടക്കമുള്ള സ്ഥലങ്ങളിൽ മലയാളികൾ അടക്കം നൂറുകണക്കിന് കുടിയേറ്റക്കാർ വീട് വാങ്ങുവാൻ തയാറെടുക്കുന്നുണ്ട്.നഗരത്തിൽ നിന്നോ ജോലിസ്ഥലത്തുനിന്നോ പരമാവധി ഒരു മണിക്കൂർ വരെ ദൂരത്തിൽ വീടുകൾ വാങ്ങാനാണ് ഏറെപ്പേരും മാനസികമായി തയാറെടുക്കുന്നത്.ഡബ്ലിൻ നഗരത്തിന്റെ മൾട്ടിക്കൾകച്ചറൽ സ്വഭാവം തങ്ങളുടെ അടുത്ത തലമുറയുടെ തനത് ജീവിത പോലും പോലും മാറ്റി മാറിക്കിച്ചേക്കാവുന്ന ആശങ്കയുള്ളവരും ഇക്കൂട്ടത്തിൽ പെടുന്നു. കോർക്ക്,ഗോൾവേ,ലീമറിക്ക് അടക്കമുള്ള മേഖലകളിലും നഗരമേഖലകളോട് തൊട്ടടുത്തു കിടക്കുന്ന സ്ഥലങ്ങൾക്ക് ഇപ്പോൾ ഡിമാൻഡ് കൂടുതലുണ്ട്.
എന്നാൽ അടുത്ത വർഷങ്ങളിൽ ഉണ്ടായേക്കാമെന്ന് പറയപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തെ തക്കം നോക്കിയിരിക്കുന്നവരും കുറവല്ല.ഒന്നോ രണ്ടോ വർഷം കൂടിയ വാടക കൊടുത്താലും,ജോലിസ്ഥലങ്ങൾക്കും,നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൊട്ടടുത്ത് വീടുകൾ വാങ്ങാനാണ് ഇക്കൂട്ടരുടെ ശ്രമം. സ്വന്തമായി ഒരു വീട് എന്ന രാജ്യത്തെ ആയിരക്കണക്കിനാളുകളുടെ കാത്തിരിപ്പ് തുടരുന്നുണ്ടെങ്കിലും വീട് വാങ്ങുന്നവർക്ക് ശരിയായ മാർഗനിർദേശം ലഭിക്കാനുള്ള സംവിധാനങ്ങളുടെ അഭാവവും,റിയൽ എസ്റ്റേറ്റ് മാഫിയ പടച്ചു വിടുന്ന തെറ്റായ മാർക്കറ്റിങ് വാർത്തകളും ജനങ്ങളുടെ ആശങ്കയെ വർദ്ധിപ്പിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top