ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍, ക്ലോണി, ഫിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ 2015 ഒക്ടോബര്‍ 24,25,26(ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 27 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്‍വെന്‍ഷന്റെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 24 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡബ്ലിന്‍ അതിരൂപതാ സഹായമെത്രാന്‍ റെയ്മണ്ട് ഫീല്‍ഡ് തിരി തെളിയിച്ചു കുടുംബ നവീകരണ ധ്യാനത്തിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും .സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ നാഷണല്‍ കോ ഓര്‍ഡിനേറ്ററായ മോണ്‍.ആന്റണി പെരുമായന്‍ തദവസരത്തില്‍ സന്നിഹിതനായിരിക്കും.
കുടുംബ നവീകരണ ധ്യാനത്തിന് കേരളത്തിലെ ആദ്ധ്യാത്മികമേഖലയില്‍ നിറഞ്ഞു നില്ക്കുന്ന പ്രഭാഷകനും,ശാലോം ടി വി യിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് സുപരിചിതനുമായ ഫാ.ജോസഫ് പാംപ്ലാനിയാണ് (SANDHESA BHAVAN,BIBLE APOSTOLATE OF TELLICHERRY ARCHDIOCESE)ഇത്തവണ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബനവീകരണ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.ക്രിസ്റ്റീന്‍ ധ്യാനത്തിന് യു.കെ ഡിവൈന്‍ മിനിസ്ട്രിയുടെ 10 അംഗടീമും നേതൃത്വം നല്കും.
എല്ലാ ദിവസവും രാവിലെ 9.00 മുതല്‍ 5.30 വരെയാണ് ധ്യാനശുശ്രുഷകള്‍. 3 മുതല്‍ 6 വരെ ക്ലാസ്സിലുള്ള കുട്ടികളുടെ ധ്യാനം ലിറ്റില്‍പേസ് ദേവാലയത്തിലാണ് നടത്തപെടുക. 9.45 ന് ഫിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ കുട്ടികളുടെ റെജിസ്‌ട്രേഷനും, കണ്‍സെന്റ് ഫോമും മാതാപിതാക്കള്‍ പൂര്‍ത്തികരിക്കേണ്ടതാണ്. അതിനുശേഷം ലിറ്റില്‍പേസ് ദേവാലയത്തിലേക്ക് കുട്ടികളെ ബസ്സില്‍ കൊണ്ടുപോകുന്നതായിരിക്കും .
ധ്യാനപരിപാടികള്‍ വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി തരംതിരിച്ചിരിക്കുന്നതിനാല്‍ അതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടതിനായി,പങ്കെടുക്കുന്നവര്‍ സഭയുടെ വെബ് സൈറ്റായ www.്യെൃomalabar.ie ല്‍online regitsration എത്രയും വേഗം ചെയ്യേണ്ടതാണെന്ന് സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ , ബിനു ആന്റണി (Rtereat Program Coordinator)എന്നിവര്‍ അറിയിച്ചു.
NB:ധ്യാന ദിവസങ്ങളില്‍ കുംബസാരിക്കുവാനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്.
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)