ഡബ്ലിൻ :ലോകരക്ഷകന്റെ പിറവിയുടെ ഓർമ പുതുക്കുന്ന ക്രിസ്റ്മസിനുള്ള ഒരുക്കങ്ങൾ സീറോ മലബാർ ഡബ്ലിനിൽ പൂർത്തിയായി. 25 ദിവസങ്ങൾ നീണ്ട നോമ്പിനും, ഉപവി പ്രവർത്തനങ്ങൾക്കും ശേഷം ക്രിസ്റ്മസിനിയായി ഒരുങ്ങുന്ന വിശ്വസിക്കള്ക്കു ഡബ്ലിനിലെ ഒട്ടുമിക്ക സെന്റ്രെറുകളിലും വിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡബ്ലിനിലെ പന്ത്രണ്ടു കുർബാന സെന്ററുകളിൽ സീറോ മലബാർ ക്രമത്തിൽ വിശുദ്ധ കുർബാനയും തിരുക്കര്മങ്ങളും നടത്തപ്പെടും.
താലയിൽ ഡിസംബർ 24 നു ഉച്ചകഴിഞ്ഞു 2 നു ഫെറ്റേർകെയിൻ ചുര്ച്ച് ഓഫ് ഇൻകാർനാഷനിൽ വിശുദ്ധ കുർബാന നടക്കും. കൂടാതെ ക്രിസ്മസ് ദിവസമായ തിങ്കളാഴ്ച രാവിലെ 11 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
നാവനിലെ ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ വൈകിട്ട് 4 മണിക്കും, റിയാൾട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വൈകിട്ട് 8 മണിക്ക് ക്രിസ്മസ് കുർബാന നടത്തപ്പെടും. ബോമോണ്ട് സൈന്റ്റ് വിയാനി കാത്തോലിക് ചർച്ചിൽ വൈകുന്നേരം 8.30 ക്കും, ബ്ലാക്‌റോക്കിലെ ചർച്ച ഓഫ് ദി ഗാർഡിയൻ എൻജെലസിലും, ഫിസ്‌ബൊറോ ഔർ ലേഡി ഓഫ് വിക്ടറിസ് കത്തോലിക് ചർച്ചിലും വൈകിട്ട് 9 :30 തിരുപ്പിറവിയുടെ കർമങ്ങൾ ഉണ്ടായിരിക്കും.
ബ്രയിലെ സൈന്റ്റ് ഫെർഗേൾസ് കാത്തോലിക് ചർച്ചിൽ 10 .30 ക്കാണു ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തപ്പെടുക. ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ തിരുഹൃദയ ദേവാലയത്തിലും,ലെസ്സ്ലിപ് സൈന്റ്റ് ചാൾസ് ബോറമോ ദേവാലയത്തിലും 11 മണിക്ക് തിരുപ്പിറവിയുടെ തിരുകർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അത്തായി മുഖ്യദൂതൻ മിഖായേൽ പള്ളിയിലും, സോർഡസ് സൈന്റ്റ് ഫിനിയൻസ് ചർച്ചിലും വൈകിട്ട് 11 :30 ക്കു തിരുപ്പിറവി ആഘോഷങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ക്രിസ്മസ് കുർബാനയിലും തിരുക്കര്മങ്ങളിൽ പങ്കെടുത്തു അംഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.