ഡബ്‌ളിൻ സീറോമലബാർ സഭയിൽ സംയുക്ത തിരുന്നാൾ ആഘോഷവും, ഏയ്ഞ്ചൽസ് മീറ്റും ഇന്ന് ഇഞ്ചിക്കോറിൽ

കിസാൻ തോമസ് (പി ആർ ഓ)

ഡബ്ലിൻ :ഡബ്ലിൻ സീറോ മലബാർ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയിൽ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അൽഫോൻസാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാളും ഏയ്ഞ്ചൽ മീറ്റും ഇന്ന് ഇഞ്ചികോർ മേരി ഇമ്മാകുലേറ്റ് ദേവാലയത്തിൽ വച്ച് സാഘോഷം കൊണ്ടാടുന്നു
ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ചർച്ചിൽ ഇന്ന് ഉച്ചകഴിഞ് 2 .30 നു മദ്ബാഹ പ്രദക്ഷിണത്തോടുകൂടി തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കുന്നു.. ഡബ്ലിൻ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ പോൾ കല്ലൻ മുഖ്യ അഥിതി ആയിരിക്കും.ഫാ.ഹാൻസ് പുതിയകുളങ്ങര M S T ( S M Chaplain Our Lady of Lourdes Church, London, U .K ) തിരുനാൾ കുർബാനയ്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
തിരുനാളിനോട് അനുബന്ധിച്ച് ഡബ്ലിൻ സീറോ മലബാർ സഭയുടെ മാസ് സെന്ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചൽസ് മീറ്റും’നടത്തപ്പെടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിവ്യബലി അർപ്പണത്തിന് ശേഷം ലദീഞ്ഞ്, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാൾ നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.

സംയുക്ത തിരുന്നാൾ ആഘോഷങ്ങളിലേക്ക് 9 മാസ് സെന്ററുകളിൽ നിന്നും സാധിക്കുന്ന മുഴുവൻ കത്തോലിക്കാ വിശ്വാസികളും നേരത്തെ തന്നെ എത്താച്ചേരുവാനും പരിശുദ്ധ അമ്മയുടേയും, വിശുദ്ധരുടെയും മാധ്യസ്ഥം തേടുവാനും എല്ലാവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

Top