ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധവാര ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വർഷവും വലിയ ആഴ്ചയിൽ നടത്തി വരുന്ന ധ്യാനം ഈ വർഷം മാർച്ച് 24,25,26 (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളിൽ ബ്ലാഞ്ചാർഡ്‌സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപെടുന്നു.റവ .ഫാ .ഡേവിഡ് കാച്ചപ്പിള്ളി ( v c ..Divine rtereat cetnre Toronto Canada) നയിക്കുന്ന ധ്യാനം എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം 05.30 വരെയാണ് നടത്തപ്പെടുക.
ധ്യാനത്തിനോടനുബന്ധിച്ച് മാർച്ച് 27 ഞായറാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 05.00 വരെ കൌമാരക്കാർക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ഏകദിന കൺവെൻഷനും റവ . ഫാ. ഡേവിഡ് കാച്ചപ്പിള്ളി നേതൃത്വം നല്കുന്നതാണ്.
സീറോ മലബാർ സഭയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബങ്ങളിലെ സെക്കന്ററി ലെവൽ ഫസ്റ്റ് ഇയർ മുതലുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഏകദിന കൺവെൻഷൻ നടത്തപെടുന്നത്. 18 വയസിന് താഴെ പ്രായം ഉള്ളവർ പ്രധാന വേദപാO അദ്ധ്യാപകൻ വഴിയോ കമ്മിറ്റി അംഗങ്ങൾ വഴിയോ മാർച്ച് 10 വൈകുന്നേരത്തിനുള്ളിൽ സമ്മതപത്രം എല്പിക്കേണ്ടതാണ് . 18 വയസിനു മുകളിലുള്ളവർ സ്വന്തം സമ്മതപത്രം നല്‌കേണ്ടതാണ്. മാർച്ച് 10 ന് വൈകുന്നേരത്തിനകം സമ്മതപത്രം സമർപ്പിക്കാത്തവർക്ക് യാതൊരു കാരണവശാലും ഏകദിന കൺ വെൻഷനിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഡബ്ലിന് പുറത്തുള്ള കുടുംബങ്ങളിലെ കുട്ടികൾ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മാതാപിതാക്കൾ ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് വഴി മാർച്ച് 10 ന് വൈകുന്നേരത്തിനകം സീറ്റ് ഉറപ്പാക്കുകയും സമ്മതപത്രം സമർപ്പിക്കുകയും ചെയ്യണം.
വിശദ വിവരങ്ങൾക്ക്: www.്യെൃomalabar.ie, ്യെൃ[email protected] ഫാ.ജോസ് ഭരണിക്കുളങ്ങര :0899741568 ,ഫാ.ആന്റണി ചീരംവേലിൽ : 0894538926, റിട്രീറ്റ് & യൂത്ത് കോർഡിനേറ്റർ ബിനു ആന്റണി : 0876929846,സെക്രട്ടറി മാർട്ടിൻ സ്‌കറിയ :0863151380,വേദപാO അദ്ധ്യാപക പ്രതിനിധി ബിനു ജോസഫ്: 0877413439 , ജോസ് വെട്ടിക്ക:0894237128.
വാർത്ത:കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ