പി.പി ചെറിയാൻ
ഒക്കലഹോമ: സെപ്റ്റംബർ മൂന്ന് ശനിയാഴ്ച രാവിലെ ഏഴിനു ഒക്കലഹോമയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്നു ഗവർണർ മേരി ഫേളിൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഒക്കലഹോമയിലുണ്ടായ ഭൂചലനത്തിന്റെ അലയടികൾ ചിക്കാഗോ വരെ എത്തിയിരുന്നു. 2011 നവംബറിനു ശേഷമാണ് ഇത്രയും ശക്തിയേറിയ ഭൂചലനം ഉണ്ടാകുന്നതെന്നു ഗവർണർ ഫാളിൻ പറഞ്ഞു. ലിങ്കൽ കൗണ്ടായിരുന്നു അന്ന് ശക്തിയേറിയ ഭൂചലനം ഉണ്ടായത്.
ഇപ്പോൾ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ദുരിതത്തിൽ അകപ്പെട്ടവർക്കു യുദ്ധകാലാടിസ്ഥാനത്തിൽ സഹായം എത്തിക്കുന്നതിനാണ് ഭൂചലനത്തെ തുടർന്നു ഓയിൽ വെല്ലുകളുടെ പ്രവർത്തനങ്ങൾ തല്കാലം നിർത്തി വച്ചിരിക്കുന്നതായും ഗവർണർ പറഞ്ഞു.
നോർത്ത് സെൻട്രൽ സംസ്ഥാനത്ത് പതിനാലു കെട്ടിടങ്ങൾക്കു സാരമായ കേടുപാടുകൾ സംഭവിച്ചു. ആയിരക്കണക്കിനു വീടുകളിലാണ് വൈജ്യുതി ബന്ധം തകരാറിലായതു വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരുന്ന ആകും. ജീവഹാനി സംഭവിച്ചില്ലെന്നതു ആശ്വാസകരമാണെന്നു ഗവർണർ കൂട്ടിച്ചേർത്തു.
ഒക്കലഹോമയിൽ ഉണ്ടായ ഭൂചലനം ഡാള്ളസിലും നേരിയ തോതിൽ ആനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.