പി.പി ചെറിയാൻ
ഡാള്ളസ്: ഇടത്തരം വരുമാനക്കാരുടെ വിദ്യാഭ്യാസ സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തങ്ങൾക്കു മുൻതൂക്കം നൽകുമെന്ന ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ഹില്ലരി ക്ലിന്റൺ ഉറപ്പു നൽകി. മെയ് 20 വെള്ളിയാഴ്ച ഡാള്ളസിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഫണ്ട് കലക്ഷൻ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹില്ലരി.
ഡാള്ളസിലെ പ്രമുഖ ലോയർ ലിസ ബ്ലൂ ബാരന്റെ നേതൃത്വത്തിൽ ഡാള്ളസ് മൗണ്ടൻ വ്യൂ കോളജിൽ നടന്ന ചടങ്ങിലാണ് ഹില്ലരി ഇതു സംബന്ധിച്ചു സംസാരിച്ചത്. ഫിലഡൽഫിയായിൽ നിന്നു സൂപ്പർ ഡെലിഗേറ്റും ക്ലിന്റന്റെ സുഹൃത്തും സ്റ്റേറ്റ് പ്രതിനിധി റാഫേൽ അൻചിയ ചടങ്ങിൽ പങ്കെടുത്തു. അമേരിക്കയുടെ സുരക്ഷിതത്വത്തിനു ഊന്നൽ നൽകിക്കൊണ്ടുള്ള വിദേശ നയത്തിനായിരിക്കും ഹില്ലരി രൂപം നൽകുകയെന്നു റാഫേൽ പറഞ്ഞു.
തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചതിനു ശേഷം നാലാം തവണയാണ് ഹില്ലരി ഡാള്ളസിൽ എത്തുന്നത്. റിപബ്ലിക്കൻ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ടെക്‌സസിൽ ഡമോക്രാറ്റിക് ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ടെക്‌സസിൽ ഡമോക്രാറ്റിക് പാർട്ടിക്കു ശക്തമായ അടിത്തറയുള്ളത് ഡാള്ളസിലാണ്. ഡാള്ളസ് ലോയർ മാർക്ക് സ്റ്റാൻഡലി ഡാള്ളസ് കൗണ്ടി ജഡ്ജ് കെ.ജൻകിൻഡ് തുടങ്ങി നിരവധിപ്രമുഖർഹില്ലരിയെ സ്വാകരിക്കാൻ മൗണ്ട് വ്യൂ കോളജിൽ എത്തിയിരുന്നു.