തിരഞ്ഞെടുപ്പിൽ സീറ്റു ലഭിക്കുമെന്നു ഉറപ്പില്ലാതെ ജോ ആൻ ബർട്ടൻ; വോട്ടെടുപ്പിൽ ഏറെ പിന്നിൽ: രാഷ്ട്രീയ കരിയറിനു അന്ത്യമെന്നു സൂചന

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: തന്റെ രാഷ്ട്രീയ കരിയർ സംരക്ഷിക്കാൻ മന്ത്രി ജോ ആൻ ബർട്ടൻ വൻ പോരാട്ടത്തിലെന്നു റിപ്പോർട്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന അഭിപ്രായവോട്ടെടുപ്പിൽ അഞ്ചാം സ്ഥാനത്ത് പോയതോടെയാണ് ഇത്തവണ മന്ത്രിസഭയിൽ ഇവർ ഉണ്ടാകുമോ എന്ന ആശങ്ക ഉടലെടുത്തത്. ഡബ്ലിൻ വെസ്റ്റ് നിയോജക മണ്ഡലത്തിൽ നടന്ന വോട്ടെടുപ്പിലാണ് ഇത്തവണ ജോ ആൻ ബർട്ടൻ മന്ത്രിസഭയിലേയ്ക്കു തിരികെ എത്തുമോ എന്ന ആശങ്കകൾ പ്രകടമായിട്ടുള്ളത്. ഇവിടെ നടന്ന വോട്ടെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർഥിയായി രംഗത്തുള്ള ജോ ആൻ ബർട്ടൻ പത്തു ശതമാനത്തിന്റെ മാത്രം പ്രിഫറൻസ് വോട്ട് നേടി അഞ്ചാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെട്ടിരിക്കുകയാണ്. ഇതാണ് ഇവരുടെ ഇത്തവണത്തെ സീറ്റ് സംബന്ധിച്ചുള്ള ചർച്ചകളിൽ ഏറെ നിർണായകമായിരിക്കുന്നത്.
ഇവരുടെ മന്ത്രിസഭയിലെ സഹപ്രവർത്തകനായ ലിയോവരദാർക്കറാണ് ഇവിടെ നടന്ന വോട്ടെടുപ്പിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. ആദ്യ ഘട്ട കൗണ്ടിങ്ങിൽ തന്നെ ഇദ്ദേഹം ഏറെ മുന്നിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. സിന്നാ ഫെയിനിന്റെ പോൾ ഡോണേല്ലിയും ആരോഗ്യമന്ത്രി ജോ ബർട്ടണേയും പിൻതള്ളി തൊട്ടു മുന്നിൽ എത്തിയിട്ടുണ്ട്. എന്നാൽ, 2011 ലെ പ്രകടനം വച്ചു നോക്കുമ്പോൾ ജോ ആൻ ബർട്ടൻ ഇത്തവണ തിരഞ്ഞെടുപ്പിൽ ഏറെ പിന്നിലേയ്ക്കു പോയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മിൽവേർഡ് ബ്രൗണിൽ ഫെബ്രുവരി അഞ്ചിനും എട്ടിനും ഇടയിൽ നടന്ന വോട്ടെടുപ്പിൽ വെറും പത്തു പിസി ഒന്നാം പ്രിഫറൻസ് വോട്ട് മാത്രമാണ് ബർട്ടണു ലഭിച്ചത്. 520 വോട്ടാണ് ഇവിടെ മൊത്തതിൽ പോൾ ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top