ദമാം: പ്രവാസം പ്രതിസന്ധികൾ നേരിടുന്ന വർത്തമാനകാല സാഹചര്യത്തിൽ ഇടതുപക്ഷമുന്നണി മുന്നോട്ടു വെക്കുന്ന സമ്പൂർണ പ്രവാസിപക്ഷ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രവാസി സമൂഹം ഏറ്റെടുക്കണമെന്നും ഇടതുപക്ഷ ഗവൺമെന്റിനെ അധികാരത്തിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും നവോദയ രക്ഷാധികാരി ആസാദ് തിരൂർ ആവിശ്യപ്പെട്ടു.
മതനിരപേക്ഷ അഴിമതി രഹിത വികസിത കേരളത്തിനായ് നിലകൊള്ളുന്ന ഇടതുപക്ഷത്തിന്റെ വിജയം കാലഘട്ടത്തിന്റെ ആവിശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
“പുതിയ ഒരിന്ത്യ പുതിയ കേരളം മാറ്റത്തിനായി പ്രവാസിയും” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നവോദയ സാംസ്ക്കാരികവേദി ദമാം ടൌൺ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള പോർട്ട് മേഖലയിലെ റാക്ക യുണിറ്റിൽ നടന്ന പ്രവാസി സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉണ്ണി ഏങ്ങണ്ടിയൂർ, അജയ് ഇല്ലിച്ചിറ, സുദർശനൻ വർക്കല, ശ്രീകുമാർ വള്ളികുന്നം എന്നിവർ സംസാരിച്ചു. യുണിറ്റ് സെക്രട്ടറി വിബിൻ കെ വിമൽ റിപ്പോർട്ട് അവതരിപ്പിച്ചു. അനീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷിബു ജോർജ് അദ്യക്ഷത വഹിച്ച യോഗത്തിൽ അനിൽ കുമാർ സ്വാഗതവും ശ്രീനിവാസൻ നന്ദിയും രേഖപ്പെടുത്തി.
ദമാം റാക്കയിൽ നടന്ന പ്രവാസി സംഗമം നവോദയ രക്ഷാധികാരി ആസാദ് തിരൂർ ഉത്ഘാടനം ചെയ്യുന്നു.