പി.പി ചെറിയാൻ
വാഷിങ്ടൺ : പൊതുതിരഞ്ഞെടുപ്പിനു അൻപതു നാൾ ശേഷിക്കെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഹില്ലരി ക്ലിന്റൺ ചിലവാക്കിയ തുക എതിരാളി ഡൊണാൾഡ് ട്രമ്പിനേക്കാൾ ഏഴിരയട്ടി. ടിവി പരസ്യങ്ങൾക്കു ഹില്ലരി ഏറ്രവും കൂടുതൽ തുക ചില വാക്കിയിരിക്കുന്നത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ഹില്ലരിയ്ക്കു വേണ്ടി പ്രചാരണ രംഗത്തുള്ള വാളണ്ടിയർമാരുടെയും, പാർട്ടി പ്രവർത്തരുടെയും എണ്ണം നോക്കിയാൽ ട്രമ്പിനേക്കാൾ രണ്ടിരട്ടി.
ലഭ്യമായ കണക്കുകൾ അനുസരിച്ചു ഹില്ലരി 435 മില്യൺ ഡോളറും, ട്രമ്പ് 160 മില്യൺ ഡളറുമാണ് തിരഞ്ഞെടുപ്പു ഫണ്ടിലേയ്ക്കു ലഭിച്ചിട്ടുള്ളത്. എല്ലാ രംഗത്തും ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഹില്ലരിക്കു വോട്ടർമാരുടെ പിൻതുണ എത്രമാത്രം ലഭിച്ചിട്ടുണ്ട് എന്നു വ്യക്തമാകണമെങ്കിൽ നവംബർ ആറു വരെ കാത്തിരിക്കണം. ഹില്ലരിക്യാംപിൽ ആദ്യം ഉണ്ടായിരുന്ന വിജയപ്രതീക്ഷകൾക്കു സമീപകാല സംഭവങ്ങൾ മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട് എന്നത് ചർച്ചാ വിഷയമായിട്ടുണ്ട്.