അമേരിക്കന്‍ ഇലക്ഷന്‍ 2016 ഡിബേറ്റ് – ടെക്‌സാസിലെ ഹൂസ്റ്റണില്‍ സെപ്റ്റംബര്‍ 18ന് 


അമേരിക്കയിലെ ഭൂരിപക്ഷം പ്രവാസികളും ‘നമ്മളും അമേരിക്കക്കാര്‍ തന്നെ’ എന്ന് പറയുന്നു െങ്കിലും, ഇവിടുത്തെ രാഷ്ട്രീയത്തിലും സാമൂഹിക വിഷയങ്ങളിലും സജീവമായി താല്പര്യം പ്രകടിപ്പിക്കാതെ, അവയൊക്കെയും മറ്റുള്ളവര്‍ കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. താമസിയാതെ നടക്കാനിരിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, വിവിധ സമൂഹങ്ങളെ ഏകോപിപ്പിച്ചുകൊ ്, അവരുടെ അഭിപ്രായങ്ങളും പ്രതീക്ഷകളും പ്രകടിപ്പിക്കുവാന്‍, ഇഥംപ്രഥമമായി ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് ഒരു ചുവട് മുന്നോട്ടു വെച്ചിരിക്കുന്നു.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ മുഖ്യമായും ഈ ഡിബേറ്റില്‍ സംബന്ധിക്കുന്നില്ലെങ്കിലും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയും ഉന്നത നേതാക്കളും വാഗ്മികളും ഈ ഡിബേറ്റില്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്. ഏകദേശം ര ു മണിക്കൂര്‍ നീ ുനില്ക്കുന്ന പ്രസ്തുത പരിപാടിയില്‍, വിവിധ ഇന്‍ഡ്യന്‍ സാമൂഹ്യസംഘടനകളെ പ്രതിനിധീകരിച്ച് നിരവധി നേതാക്കളും സംസാരിക്കുന്നതാണ്. അമേരിക്കയുടെ താല്പര്യങ്ങളെ പരിരക്ഷിക്കുന്നതിനും, ജനാധിപത്യരാജ്യമായ ഇന്‍ഡ്യപോലെയുള്ള മറ്റു രാഷ്ട്രങ്ങളോടുള്ള നയതന്ത്രബന്ധങ്ങള്‍ സുദൃഢമാക്കുന്നതിലും തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ എത്രമാത്രം അനുയോജ്യരാണെന്ന്, ഇരു പാര്‍ട്ടികളെയും പ്രതിനിധീകരിച്ചുകൊ ് അഞ്ചു പേര്‍ വീതം അവതരണപ്രസംഗങ്ങള്‍ നടത്തുന്നതായിരിക്കും. ദേശീയ സുരക്ഷ, കുടിയേറ്റനയങ്ങള്‍, അന്താരാഷ്ട്ര വാണിജ്യബന്ധങ്ങള്‍, സാമ്പത്തിക ഉന്നമനം, പരിസ്ഥിതി സംരക്ഷണം, ശാസ്ത്ര പുരോഗതി, തൊഴില്‍ സാധ്യതകള്‍, ഉപയുക്തമായ നികുതി നയങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സോഷ്യല്‍ സെക്യൂരിറ്റി, സാംസ്‌കാരിക സമന്വയം തുടങ്ങിയ പ്രസക്തവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ എത്രമാത്രം നൈപുണ്യമുള്ളവരാണെന്ന് സമര്‍ത്ഥിക്കുവാന്‍ ഈയവസരത്തില്‍ ശ്രമിക്കുന്നതായിരിക്കും.
അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഇന്‍ഡ്യാ ഹൗസില്‍ സെപ്റ്റംബര്‍ 18-ാം തീയതി വൈകീട്ട് അഞ്ചുമണിക്ക് ഐ.എ.പി.സിയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ അരമണിക്കൂര്‍ അന്യോന്യം പരിചയപ്പെടുന്നതിന് വിനിയോഗിക്കുന്നതാണ്. ആറുമണിക്ക് തുടങ്ങുന്ന ആദ്യപകുതിയില്‍ പ്രമുഖ രാഷ്ട്രീയ പ്രതിനിധികളെയും നേതാക്കന്മാരെയും പരിചയപ്പെടുത്തുകയും, അമേരിക്കന്‍ തെരഞ്ഞെടുപ്പു പ്രക്രിയകളെപറ്റിയും, , മുഖ്യധാരാ രാഷ്ട്രീയത്തിലും, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും പ്രവാസികള്‍ താല്പര്യം പ്രകടിപ്പിക്കേ ുന്നതിന്റെ ആവശ്യകതകളെപ്പറ്റിയും സംസാരിക്കുന്നതാണ്. ഏഴുമണിക്ക് ര ാം പകുതിയില്‍ സജീവമായ ഇലക്ഷന്‍ ഡിബേറ്റ് ആരംഭിക്കുന്നതായിരിക്കും.
ഈ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഹൂസ്റ്റണിലെ ഇന്‍ഡ്യന്‍ കോണ്‍സല്‍ ജനറല്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നു ്. IAPC ദേശീയ തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ ലൈവ് പ്രോഗ്രാമിന്റെ ഭാഗമാക്കാകുവാന്‍ വാര്‍ത്താ ചാനലുകളെയും സംഘടനകളെയും സ്വാഗതം ചെയ്യുന്നു. ഈ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും നെറ്റ്‌വര്‍ക്ക് ചാനലുകളിലും പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.
ഇതില്‍ സംബന്ധിക്കുവാന്‍ താല്പര്യമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും, ഫോണ്‍ (832) 771-7646 email:[email protected] അല്ലെങ്കില്‍ (830)-279-2933 email:[email protected] എന്നിവയില്‍ ബന്ധപ്പെട്ട് സീറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്. അതിഥികളുടെ സീറ്റുകള്‍ പരിമിതമായതിനാല്‍ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
അമേരിക്കയിലും കാനഡയിലുമുള്ള ഇന്‍ഡ്യന്‍ വംശജരായ പത്രമാധ്യമപ്രവര്‍ത്തകര്‍ IAPC യില്‍ അംഗമാകുന്നതിനും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും ഫോണ്‍ (832)-356-7142 അല്ലെങ്കില്‍ ഈമെയില്‍ jponnoly@gmail ബന്ധപ്പെടാവുന്നതാണ്
.
Top